പാൽ സൊസൈറ്റിയിലേക്ക് എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു; കൊഴിഞ്ഞാമ്പാറയിലെ വിമതർ സിപിഎമ്മിന് തലവേദനയാകുന്നു
തദ്ദേശ തെരഞ്ഞെടുപ്പിന് മുന്‍പ് പ്രശ്നം പരിഹരിക്കാനുള്ള തീവ്രശ്രമത്തിലാണ് സിപിഎം നേതൃത്വം

Photo| MediaOne
പാലക്കാട്: കൊഴിഞ്ഞാമ്പാറയിലെ വിമതർ സിപിഎമ്മിന് തലവേദനയാകുന്നു. പാൽ സൊസൈറ്റിയിലേക്ക് വിമതർ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. പാർട്ടി കോട്ടകളിൽ വിമതർ ശക്തി ഉറപ്പിക്കുന്നത് വരുന്ന തദ്ദേശ തെരഞ്ഞെടുപ്പിൽ സിപിഎമ്മിന് പ്രതിസന്ധി സൃഷ്ടിക്കും.സിപിഎം ജില്ലാ നേതൃത്വവുമായി ഇടഞ്ഞ് നിൽക്കുകയാണ് കൊഴിഞ്ഞാമ്പാറ പഞ്ചായത്ത് പ്രസിഡൻ്റ് ഉൾപ്പടെയുള്ള സിപിഎം നേതാക്കൾ .
കേരളത്തിൽ ഏറ്റവും കൂടുതൽ പാൽ ഉൽപ്പാദപ്പിക്കുന്ന കൊഴിഞ്ഞാമ്പാറയിലെ ആറ് പാൽ സൊസൈറ്റികളിലെ മൂന്ന് എണ്ണവും വിമതരുടെ കൈകളിലായി . ഏറ്റവും അവസാനം നടന്ന മോഡംപടി പാൽ സൊസൈറ്റി തെരഞ്ഞെടുപ്പിൽ വിമതർക്ക് എതിരെ മത്സരിക്കാൻ പോലും പാർട്ടി മെമ്പർമാരായ ആരും തയ്യറായില്ല. ഇതോടെ എതിരില്ലാതെ വിമതപക്ഷം വിജയിച്ചു.
186 പാർട്ടി മെമ്പർമാർ മെമ്പർഷിപ്പ് പുതുക്കുന്നില്ലെന്ന് കാണിച്ച് സംസ്ഥാന നേതൃത്വത്തിന് കത്തയച്ചിരുന്നു. എല്‍ഡിഎഫാണ് കൊഴിഞ്ഞാമ്പാറ പഞ്ചായത്ത് ഭരിക്കുന്നത് . ഏഴ് സിപിഎം മെമ്പർമാരിൽ പഞ്ചായത്ത് പ്രസിഡൻ്റ് ഉൾപെടെ നാല് പേർ വിമത പക്ഷത്തോടെപ്പമാണ്. പാൽ സൊസൈറ്റിയിലൂടെ ശക്തി തെളിയിച്ച വിമതർ വരുന്ന തദ്ദേശ തെരഞ്ഞെടുപ്പിൽ മത്സരിച്ച് വൻ മുന്നേറ്റം ഉണ്ടാക്കനാണ് ശ്രമിക്കുന്നത്. തെരഞ്ഞെടുപ്പ് ആകുന്നതിന് മുൻപ് പ്രശ്നം പരിഹരിക്കനാണ് സിപിഎം നേതാക്കളുടെ ശ്രമം.
Adjust Story Font
16

