Quantcast

സംസ്ഥാനത്ത് സ്വകാര്യ ബസ് സർവ്വീസിന് നിയന്ത്രണം

നിലവിലെ കോവിഡ് സാഹചര്യത്തില്‍ സംസ്ഥാത്തെ എല്ലാ ബസുകളെയും നിരത്തിലിറക്കാന്‍ സാധിക്കില്ലെന്ന് ഗതാഗത വകുപ്പ് വ്യക്തമാക്കി

MediaOne Logo

Web Desk

  • Updated:

    2021-06-17 10:59:58.0

Published:

17 Jun 2021 10:58 AM GMT

സംസ്ഥാനത്ത് സ്വകാര്യ ബസ് സർവ്വീസിന് നിയന്ത്രണം
X

സംസ്ഥാനത്ത് സ്വകാര്യ ബസ് സർവ്വീസിന് നിയന്ത്രണം ഏർപ്പെടുത്തി. ഒറ്റ, ഇരട്ടയക്ക നമ്പർ ക്രമത്തിൽ സർവീസ് നടത്തണം. നാളെ ഒറ്റ അക്ക നമ്പറിൽ ഉള്ള ബസുകൾക്ക് സർവീസ് നടത്താം. ശനി, ഞായർ ദിവസങ്ങളിൽ സർവീസ് നടത്തരുതെന്നും ഗതാ​ഗത വകുപ്പ് നിർദേശം നൽകി.

നിലവിലെ കോവിഡ് സാഹചര്യത്തില്‍ സംസ്ഥാത്തെ എല്ലാ ബസുകളെയും നിരത്തിലിറക്കാന്‍ സാധിക്കില്ലെന്ന് ഗതാഗത വകുപ്പ് വ്യക്തമാക്കി. സർവീസുകൾ കർശന കോവിഡ് മാർ​ഗനിർദേശങ്ങൾ പാലിച്ച് മാത്രമെ നടത്താവൂ എന്നും നിർദേശമുണ്ട്.

TAGS :

Next Story