Quantcast

തോൽവി മുന്നിൽ കണ്ടുള്ള മാനസിക രോഗമാണ് കുട്ടനാട്ടിലെ എൽഡിഎഫ് സ്ഥാനാർഥിക്ക്: റെജി ചെറിയാൻ

നിയമനടപടിയുമായി മുന്നോട്ട് പോകുമെന്നും തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയെന്നും യുഡിഎഫ് സ്ഥാനാർഥി റെജി ചെറിയാൻ

MediaOne Logo

Web Desk

  • Updated:

    2026-04-12 09:51:36.0

Published:

12 April 2026 2:58 PM IST

തോൽവി മുന്നിൽ കണ്ടുള്ള മാനസിക രോഗമാണ് കുട്ടനാട്ടിലെ എൽഡിഎഫ് സ്ഥാനാർഥിക്ക്: റെജി ചെറിയാൻ
X

ആലപ്പുഴ: തോൽവി മുന്നിൽ കണ്ടുള്ള മാനസിക രോഗമാണെന്ന് കുട്ടനാട്ടിലെ എൽഡിഎഫ് സ്ഥാനാർഥിക്കെന്ന് യുഡിഎഫ് സ്ഥാനാർഥി റെജി ചെറിയാൻ.

മാസങ്ങൾക്കും വർഷങ്ങൾക്കും മുമ്പുള്ള വീഡിയോയാണ് പണം കൊടുക്കുന്ന വീഡിയോ ആയി പ്രചരിപ്പിക്കുന്നതെന്നും റെജി ചെറിയാൻ. കള്ളകേസും കള്ളവും പറയാൻ മിടുക്കനാണ് എൽഡിഎഫ് സ്ഥാനാർഥി. നിയമനടപടിയുമായി മുന്നോട്ട് പോകുമെന്നും തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയെന്നും റെജി ചെറിയാൻ പറഞ്ഞു.

ഹാഫ് കൈ ഷർട് ഒഴിവാക്കിയിട്ട് വർഷങ്ങൾ ആയി. തോൽവി മുന്നിൽ കണ്ടുള്ള മാനസിക രോഗമാണ്. എവിടെയെങ്കിലും ചികിത്സിക്കുന്നത് നല്ലതാണ്. തനിക്കെതിരെ നിൽക്കുന്ന സമയത്ത് കുട്ടനാട്ടിലെ ജനങ്ങൾക്ക് വേണ്ടി നിൽക്കണം ആയിരുന്നു. അത് ഇതുവരെ ഉണ്ടായില്ല. കുട്ടനാട്ടിലെ ജനങ്ങൾ മടുത്തു. തോമസ് ചാണ്ടിയുടെ പേര് പോലും തോമസ് കെ. തോമസ് നശിപ്പിച്ചുവെന്നും റെജി ചെറിയാൻ പറഞ്ഞു.

യുഡിഎഫ് സ്ഥാനാര്‍ഥി റെജി ചെറിയാൻ വോട്ടർമാർക്ക് പണം കൊടുക്കുന്നുവെന്ന ആരോപണവുമായി എൽഡിഎഫ് സ്ഥാനാർഥി തോമസ് കെ. തോമസ് രംഗത്തെത്തിയിരുന്നു. തൊഴിലുറപ്പ് തൊഴിലാളികൾക്ക് ഗൂഗിൾ പേയിലൂടെ പണം നൽകി എന്നാണ് പരാതി. വോട്ടർമാർക്ക് പണം കൊടുക്കുന്നതിന്റെ ദൃശ്യങ്ങൾ അടക്കം ചേർത്ത് ചീഫ് ഇലക്ഷൻ ഓഫീസർക്ക് പരാതി നൽകി. എൽഡിഎഫ് ഏരിയ കമ്മിറ്റിയും തോമസ് കെ. തോമസുമാണ് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയത്. കുട്ടനാട്ടിൽ റെജി ചെറിനെതിരെ നേരത്തെ പെയ്മെന്റ് സീറ്റ് ആരോപണവും ഉണ്ടായിരുന്നു.

തൊഴിലുറപ്പ് തൊഴിലാളികൾക്ക് ഗൂഗിൾ പേ വഴി പണം നൽകാൻ ശ്രമിച്ചുവെന്നും കൂടാതെ തൊഴിലാളികൾക്ക് റെജി ചെറിയാന്റെ ചിഹ്നവും ഫോട്ടോയും അച്ചടിച്ചുള്ള കുടകളും സമ്മാനിച്ചിട്ടുണ്ടെന്ന് പരാതിയിൽ പറയുന്നു. ഇതിന്റെ ദൃശ്യങ്ങൾ ഉൾപ്പെടെ സമർപ്പിച്ചാണ് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർക്ക് പരാതി നൽകിയിരിക്കുന്നത്. റെജി ചെറിയാനെതിരെ നേരത്തെ പെയ്മെന്റ് സീറ്റ് ആരോപണവും ഉണ്ടായിരുന്നു. യുഡിഎഫ് വിമത സ്ഥാനാർഥിയായി നാമനിർദ്ദേശ പത്രിക നൽകിയ സജി ജോസഫ് പത്രിക പിൻവലിക്കാൻ കാരണം പണം നൽകി സെറ്റിൽമെന്റ് ചെയ്തതാണെന്ന് എൽഡിഎഫ് ആരോപിച്ചിരുന്നു. ഇതിനു ഇടനില നിന്നത് രമേശ് ചെന്നിത്തലയും കൊടുക്കുന്നിൽ സുരേഷും ആണെന്നും അവരും പണം വാങ്ങിയെന്നും തോമസ് കെ തോമസ് ആരോപണം ഉന്നയിച്ചിരുന്നു.

TAGS :

Next Story