കുട്ടനാട്ടിൽ റെജി ചെറിയാൻ യുഡിഎഫ് സ്ഥാനാർഥിയായി മത്സരിക്കും; തീരുമാനം അറിയിച്ച് കേരള കോണ്‍ഗ്രസ്
റെജി ചെറിയാന്‍റെ സ്ഥാനാര്‍ഥിത്വം യുഡിഎഫ് അംഗീകരിച്ചുവെന്നാണ് വിവരം

ആലപ്പുഴ: കുട്ടനാട്ടിൽ യുഡിഎഫ് സ്ഥാനാർഥിയായി റെജി ചെറിയാൻ മത്സരിക്കും. റെജിയുടെ സ്ഥാനാർഥിത്വം കേരള കോൺഗ്രസ് ജോസഫ് വിഭാഗം യുഡിഎഫ് നേതൃത്വത്തെ അറിയിച്ചു. കുട്ടനാട് സീറ്റ് കോൺഗ്രസ് ഏറ്റെടുക്കണം എന്ന അഭ്യൂഹങ്ങൾക്കിടെയാണ് നീക്കം. റെജി ചെറിയാന്‍റെ സ്ഥാനാര്‍ഥിത്വം യുഡിഎഫ് അംഗീകരിച്ചുവെന്നാണ് വിവരം.
കുട്ടനാട്ടില്‍ വലിയ ജനസമ്മതിയുള്ള നേതാവാണ് റെജി ചെറിയാന്‍. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ചെറിയ ഭൂരിപക്ഷത്തിനായിരുന്നു യുഡിഎഫിന് കുട്ടനാട് സീറ്റ് നഷ്ടമായത്. ഇത്തവണ ആ സീറ്റ് റെജി ചെറിയാനിലൂടെ തിരിച്ചുപിടിക്കാനാകുമെന്നാണ് കേരള കോൺഗ്രസ് ജോസഫ് വിഭാഗം കണക്ക് കൂട്ടുന്നത്.
Next Story
Adjust Story Font
16

