Quantcast

'നവകേരള യാത്രയിലെ രക്ഷാപ്രവർത്തനം'; എസ്ഐടി പുതിയ റിപ്പോർട്ട് സമർപ്പിച്ചു

കോടതി കഴിഞ്ഞതവണ ഉന്നയിച്ച ചോദ്യങ്ങൾക്ക് മറുപടി ഉൾപ്പെടുത്തിയാണ് റിപ്പോർട്ട് കൊടുത്തത്

MediaOne Logo

Web Desk

  • Updated:

    2026-06-06 08:06:32

Published:

6 Jun 2026 11:47 AM IST

നവകേരള യാത്രയിലെ രക്ഷാപ്രവർത്തനം; എസ്ഐടി പുതിയ റിപ്പോർട്ട് സമർപ്പിച്ചു
X

തിരുവനന്തപുരം: നവകേരള യാത്രക്കിടെ മുൻ മുഖ്യമന്ത്രിയുടെ ഗൺമാൻമാർ മർദിച്ച കേസിൽ എസ്ഐടി പുതിയ റിപ്പോർട്ട് സമർപ്പിച്ചു. മുൻകൂർ ജാമ്യ അപേക്ഷ പരിഗണിക്കുന്നതിന് മുൻപാണ് റിപ്പോർട്ട് സമർപ്പിച്ചത്. കോടതി കഴിഞ്ഞതവണ ഉന്നയിച്ച ചോദ്യങ്ങൾക്ക് മറുപടി ഉൾപ്പെടുത്തിയാണ് റിപ്പോർട്ട് കൊടുത്തത്.

കേസ് ഡയറി തിരുത്തിയെഴുതാൻ സമ്മർദമുണ്ടായിരുന്നെന്ന് എസ്ഐമാർ മൊഴി ഇന്നലെ മൊഴി നൽകിയിരുന്നു. ക്രമസമാധാന ചുമതലയുണ്ടായിരുന്ന എഡിജിപി എം.ആർ അജിത് കുമാറിന്‍റെ ഓഫീസിൽ ജോലി ചെയ്തിരുന്ന രണ്ട് എസ്ഐ മാരുടെ മൊഴിയാണ് ഇന്നലെ എസ്ഐ ടി രേഖപ്പെടുത്തിയത്.

കേസ് ഡയറി തിരുത്താൻ തങ്ങൾക്ക് സമ്മർദ്ദം ഉണ്ടായിരുന്നെന്നാണ് എസ്ഐമാർ നൽകിയ മൊഴി. കേസ് അട്ടിമറിക്കാൻ ഉന്നത ഉദ്യോഗസ്ഥന്റെ ശ്രമം ഉണ്ടായിരുന്നുവെന്ന എസ്ഐടി റിപ്പോർട്ടിന്റെ പിന്നാലെയാണ് എസ്ഐ മാർക്ക് ഹാജരാവാൻ എസ്ഐ ടി നോട്ടീസ് നൽകിയത്. നിർണായക മൊഴി ലഭിച്ചതോടെ കൂടുതൽ അന്വേഷണത്തിലേക്ക് കടക്കാനാണ് എസ്ഐടിയുടെ നീക്കം

അതേസമയം, എസ്ഐടിക്ക് കോടതിയുടെ രൂക്ഷ വിമർശനമാണ് നേരിട്ടത്. കോടതിയിൽ സമർപ്പിച്ച റിപോർട്ടുകൾ എങ്ങനെ മാധ്യമങ്ങൾക്ക് കിട്ടിയെന്ന് ചോദിച്ച കോടതി ഇത് ചോർത്തി നൽകുന്നത് അന്വേഷണ ഉദ്യോഗസ്ഥനാണോ അതോ പ്രോസിക്യുഷനോ എന്നും ചോദ്യം.സിഡി'യിലെ വിശദാംശം അറിയില്ല എന്ന് അഭിഭാഷകർ കോടതിയോട് പറഞ്ഞു. പിന്നെ എങ്ങനെ വിവരങ്ങൾ മാധ്യമങ്ങൾക്ക് കിട്ടിയെന്നും അന്വേഷണ ഉദ്യോഗസ്ഥൻ അതിനു മറുപടി പറയണമെന്നും കോടതി പറഞ്ഞു.മർദന ദൃശ്യങ്ങളും കോടതി കണ്ടു. ദൃശ്യങ്ങൾ 15 തവണയാണ് കണ്ടത്. തലക്ക് അടിക്കുന്ന ദൃശ്യങ്ങൾ റിവൈന്റ് ചെയ്തു. തലയിൽ അടിക്കുന്ന ദൃശ്യങ്ങൾക്ക് വ്യക്തത കുറവ് എന്ന കോടതി പറഞ്ഞു.

വാദത്തിനിടെ ചില സംശയങ്ങളും കോടതി ഉന്നയിച്ചു. ആദ്യ അടി തലയ്ക്ക് കൊണ്ടത് കുനിഞ്ഞത് കൊണ്ടല്ലേ എന്ന് കോടതി ചോദിച്ചു. പ്രതികൾക്ക് എതിരെ ആദ്യം ചേർത്തത് ജാമ്യമില്ലാ വകുപ്പുകൾ. മെഡിക്കൽ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കൂടുതൽ വകുപ്പുകൾ ചേർത്തു. അതിൽ ജാമ്യമില്ല വകുപ്പുകൾ കൂടി ചേർത്തെന്ന് പ്രോസിക്യൂഷൻ പറയുന്നു. പിന്നെ എന്തിനാണ് കഴിഞ്ഞ തവണ വീണ്ടും ഒരു റിപ്പോർട്ട്‌ കൂടി നൽകിയതെന്നും ഒരു മണിക്കൂർ വ്യത്യാസത്തിൽ എങ്ങനെ രണ്ട് റിപ്പോർട്ടുകൾ കോടതിയിൽ സമർപ്പിച്ചുവെന്നും ചോദ്യം.


TAGS :

Next Story