മാനദണ്ഡത്തിന്റെ പേര് പറഞ്ഞ് ചിലരെ മാത്രം ഒഴിവാക്കി; വായ്പ എഴുതിത്തള്ളാത്തതിൽ പ്രതിഷേധവുമായി ചൂരൽമല നിവാസികൾ
വായ്പ എഴുതിത്തള്ളമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ലോൺ റിലീഫ് ചൂരൽമലയുടെ ആഭിമുഖ്യത്തിൽ ഇന്ന് കലക്ട്റേറ്റ് മാർച്ച് നടത്തും

കൽപ്പറ്റ: ചൂരൽ മലയിൽ സ്ഥിരതാമസക്കാരായ പലരുടെയും വായ്പകൾ ഇനിയും എഴുതി തള്ളിയിട്ടില്ലെന്ന് പരാതി. മാനദണ്ഡത്തിന്റെ പേര് പറഞ്ഞ് ചിലരെ മാത്രം മാറ്റിനിർത്തി എന്നാണ് ദുരിതബാധിതർ പറയുന്നത്. ദുരന്തം നേരിട്ട് ബാധിച്ചിട്ടില്ലെങ്കിലും ദുരന്തത്തെ തുടർന്ന് തൊഴിൽ ഉൾപ്പെടെ നഷ്ടപ്പെട്ടവരാണ് പലരും. തങ്ങളുടെ വായ്പകൂടി എഴുതിത്തള്ളമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ലോൺ റിലീഫ് ചൂരൽമലയുടെ ആഭിമുഖ്യത്തിൽ ഇന്ന് കലക്ട്റേറ്റ് മാർച്ച് നടത്തും.
ചൂരൽമല- മുണ്ടക്കൈ ദുരന്തത്തിൽ ഉൾപ്പെട്ട മൂന്ന് വാർഡുകളിലുൾപ്പെട്ട മുഴുവൻ ആളുകളെയും സഹായിക്കുമെന്നായിരുന്നു സർക്കാർ ആദ്യം പറഞ്ഞിരുന്നത്. എന്നാൽ പിന്നീട് ദുരന്തബാധിതരുടെ ലിസ്റ്റുണ്ടാക്കുന്ന സമയത്ത് ദൂരപരിധിയടക്കമുള്ള മാനദണ്ഡങ്ങൾ നിശ്ചയിക്കുകയായിരുന്നു. ഈ ലിസ്റ്റിൽ ഉൾപ്പെട്ട ആളുകൾക്ക് മാത്രമാണ് സർക്കാർ ആനുകൂല്യങ്ങൾ ലഭിക്കുക.
ദൂരപരിധിക്കുള്ളിൽ ഉൾപ്പെടാത്തവരെന്ന് കാണിച്ച് മാറ്റിനിർത്തിയവരാണ് പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്. ഉപജീവമാർഗമടക്കം നഷ്ടപ്പെട്ട വ്യക്തികളുടെ ലോണുകൾ കൂടി എഴുതിത്തള്ളണമെന്നാണ് നിവാസികളുടെ പ്രതിഷേധം.
Adjust Story Font
16

