Quantcast

'അമ്മ'യിൽ നിന്ന് രാജി വെച്ചത് ശരിയായ തീരുമാനമെന്ന് തെളിഞ്ഞു: ഹരീഷ് പേരടി

'അമ്മ' ക്ലബാണെന്ന് ഇടവേള ബാബു പറഞ്ഞത് അംഗീകരിക്കാനാവില്ല'

MediaOne Logo

Web Desk

  • Published:

    28 Jun 2022 9:44 AM IST

അമ്മയിൽ നിന്ന് രാജി വെച്ചത് ശരിയായ തീരുമാനമെന്ന് തെളിഞ്ഞു: ഹരീഷ് പേരടി
X

കൊച്ചി: 'അമ്മ'യിൽ നിന്ന് രാജി വെച്ചത് ശരിയായ തീരുമാനമെന്ന് തെളിഞ്ഞതായി നടൻ ഹരീഷ് പേരടി. വിജയ് ബാബുവിനെ ജനറൽ ബോഡി യോഗത്തിലേക്ക് വിളിച്ചത് ശരിയല്ല. 'അമ്മ' ക്ലബാണെന്ന് ഇടവേള ബാബു പറഞ്ഞത് അംഗീകരിക്കാനാവില്ലെന്നും ഹരീഷ് പേരടി കൊച്ചിയിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു. ഇക്കാര്യത്തിൽ ഗണേഷ്‌കുമാറടക്കം എതിർപ്പ് പ്രകടിപ്പിച്ച് കഴിഞ്ഞു.

'അമ്മ'യിൽ പുതിയ തലമുറ മാറ്റം കൊണ്ടുവരും. രാജി വ്യക്തപരമായിരുന്നില്ല. സംഘടനയിൽ മാറ്റം വന്നാൽ രാജി പിൻവലിക്കുമോയെന്ന ചോദ്യത്തിന് അപ്പോൾ ആലോചിക്കാമെന്നായിരുന്നു മറുപടി.

TAGS :

Next Story