'നീ പോ മോനേ വിജയാ...പിണറായി വിജയന്റെ സമയം കഴിഞ്ഞു, ഇനി വിശ്രമിക്കൂ, യുവാക്കള്‍ അധികാരത്തില്‍ വരും': രേവന്ത് റെഡ്ഡി
യുഡിഎഫ് അധികാരത്തിലേറിയാൽ ഒരുവർഷത്തിനുള്ളിൽ മെസിയോ റൊണാൾഡോയോ കേരളത്തിലെത്തുമെന്നും രേവന്ത് റെഡ്ഡി

കൊല്ലം: യുഡിഎഫ് അധികാരത്തില്‍ വന്നാല്‍ ഒരു വര്‍ഷത്തിനുള്ളില്‍ മെസിയോ റൊണാള്‍ഡോയോ കേരളത്തിലേക്കുമെന്ന് തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി. കേരളത്തില്‍ മെസിയെ കൊണ്ടുവരുമെന്ന് സര്‍ക്കാര്‍ പറഞ്ഞിട്ട് നടന്നിട്ടില്ലെന്നും തെലങ്കാനയില്‍ കൊണ്ടുവരാന്‍ തനിക്ക് സാധിച്ചെന്നും രേവന്ത് റെഡ്ഡി പറഞ്ഞു. തുടര്‍ന്നുള്ള കാലം കേരളത്തിനെ സഹായിക്കാന്‍ തെലങ്കാന സര്‍ക്കാര്‍ ഉണ്ടാകുമെന്നും പിണറായി വിജയന്റെ സമയം കഴിഞ്ഞെന്നും അല്‍പ്പം വിശ്രമിക്കൂവെന്നും അദ്ദേഹം പ്രതികരിച്ചു. പത്തനാപുരത്ത് നടന്ന റോഡ് ഷോയിലാണ് പ്രതികരണം.
'കേരളത്തില്‍ ഇത്തവണത്തെ തെരഞ്ഞെടുപ്പോടെ യുവാക്കള്‍ അധികാരത്തിലേറുന്നത് കാണാനാകും. തുടര്‍ന്നുള്ള കാലങ്ങളില്‍ കേരളത്തിനെ സഹായിക്കാന്‍ തെലങ്കാന സര്‍ക്കാര്‍ കൂടെയുണ്ടാകും. കേരളത്തില്‍ മെസിയെ കൊണ്ടുവരുമെന്ന് പറഞ്ഞിട്ട് എന്താണുണ്ടായത്? തെലങ്കാനയില്‍ മെസി വന്നത് കണ്ടില്ലേ. യുഡിഎഫ് അധികാരത്തിലേറിയാല്‍ ഒരുവര്‍ഷത്തിനുള്ളില്‍ മെസിയോ റൊണാള്‍ഡോയോ കേരളത്തിലെത്തും. കേരളത്തിലെ യുവാക്കളുമായി ഫുട്‌ബോള്‍ കളിക്കും. ഇത് തന്റെ ഗ്യാരണ്ടിയാണ്'. രേവന്ത് റെഡ്ഡി പറഞ്ഞു.
'പിണറായി വിജയന്റെ പ്രായത്തെ ഞാന്‍ ബഹുമാനിക്കുന്നുണ്ട്. അദ്ദേഹം നടത്തിയത് പോലുള്ള പ്രതികരണങ്ങള്‍ നടത്താത്തത് കേരളത്തിലെ ജനങ്ങളോടുള്ള തന്റെ സ്‌നേഹം കൊണ്ട് മാത്രമാണ്. എന്താണ് മോദിയും പിണറായിയും തമ്മിലുള്ള ബന്ധമെന്ന് അദ്ദേഹം വ്യക്തമാക്കേണ്ടിയിരിക്കുന്നു. ആരെയാണ് പിണറായി മാതൃകയാക്കിയിരിക്കുന്നത്? പ്രായം ചെന്ന ആളായത് കൊണ്ട് അതൊരു അനുഗ്രഹമായി കാണുകയാണ് അദ്ദേഹം. പക്ഷേ, കേരളത്തിലെ ജനങ്ങളെയും സ്ത്രീകളെയും അപമാനിക്കാമെന്ന് കരുതരുത്'. രേവന്ത് റെഡ്ഡി കൂട്ടിച്ചേര്‍ത്തു. പ്രവര്‍ത്തകരെ കൊണ്ട് 'ബൈ ബൈ പിണറായി' എന്ന് മുദ്രാവാക്യം വിളിപ്പിച്ച രേവന്ത്, 'പോമോനെ വിജയ' പ്രയോഗം ആവര്‍ത്തിക്കുകയും ചെയ്തു. പത്തനാപുരത്ത് നടന്ന റോഡ് ഷോയിലാണ് പ്രതികരണം.
നേരത്തെ രേവന്ത് റെഡ്ഡി നടത്തിയ പരാമര്‍ശങ്ങളോട് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രതികരണം നടത്തിയിരുന്നു. 'ഡാഷ് മോനേ രേവന്താ, മറുപടി വരുന്നുണ്ടെന്നായിരുന്നു' പ്രതികരണം. മുഖ്യമന്ത്രിയുടെ പരാമര്‍ശത്തിനെതിരെ പ്രതിപക്ഷ നേതാക്കള്‍ രൂക്ഷവിമര്‍ശനവുമായി രംഗത്തെത്തുകയും ചെയ്തു.
Adjust Story Font
16

