Quantcast

'കെ സുധാകരൻ മുഖ്യനെ പിച്ചി, മാന്തി എന്നല്ലാതെ ഇതിനപ്പുറം ഒരു രാഷ്ട്രീയവും സിപിഎമ്മിന് പറയാൻ കഴിയുന്നില്ല'- റിജിൽ മാക്കുറ്റി

അതേസമയം കെ. സുധാകരനെതിരെ നടത്തിയ പരാമർശത്തിൽ യൂത്ത് കോൺഗ്രസ്സ് സിപിഎം നേതാവ് എം.വി ജയരാജനെതിരെ പരാതി നൽകി.

MediaOne Logo

Web Desk

  • Published:

    19 May 2022 5:27 PM GMT

കെ സുധാകരൻ മുഖ്യനെ പിച്ചി, മാന്തി എന്നല്ലാതെ ഇതിനപ്പുറം ഒരു രാഷ്ട്രീയവും സിപിഎമ്മിന് പറയാൻ കഴിയുന്നില്ല- റിജിൽ മാക്കുറ്റി
X

മുഖ്യമന്ത്രിക്കെതിരെയുള്ള വിവാദ പരാമർശത്തിന് പിന്നാലെ കെ. സുധാകരനെതിരെ കേസെടുത്ത സംഭവത്തിൽ പ്രതികരണവുമായി യൂത്ത് കോൺഗ്രസ് നേതാവ് റിജിൽ മാക്കുറ്റി.

' കെ സുധാകരൻ മുഖ്യനെ പിച്ചി, മാന്തി എന്നല്ലാതെ ഇതിനപ്പുറം ഒരു രാഷ്ട്രീയവും വികസനവും പറയാൻ തൃക്കാക്കരയിൽ സിപിഎമ്മിന് കഴിയുന്നില്ല'- എന്നാണ് റിജിലിന്റെ ഫേസ്ബുക്ക് പോസ്റ്റ്.

അതേസമയം കെ. സുധാകരനെതിരെ നടത്തിയ പരാമർശത്തിൽ യൂത്ത് കോൺഗ്രസ്സ് സിപിഎം നേതാവ് എം.വി ജയരാജനെതിരെ പരാതി നൽകി. കെ സുധാകരൻ എംപിയെ പട്ടിയുടെ വാലിനോട് ഉപമിച്ചു എന്നാണ് പരാതിയിൽ ഉന്നയിച്ചിരിക്കുന്നത്. എം.വി ജയരാജന്റെ പ്രസ്താവന സമൂഹത്തിൽ കലാപം സൃഷ്ടിക്കാനാണെന്നും പരാതിക്കാർ കുറ്റപ്പെടുത്തി.

നേരത്തെ മുഖ്യമന്ത്രി പിണറായി വിജയനെതിരെ അധിക്ഷേപകരമായ പരാമർശം നടത്തിയെന്ന പരാതിയിൽ കെപിസിസി പ്രസിഡന്റ് കെ സുധാകരനെതിരെ കേസെടുത്തിരുന്നു. ഡിവൈഎഫ്ഐ പ്രാദേശിക നേതാവായ വിനു വിൻസന്റിന്റെ പരാതിയിൽ പാലാരിവട്ടം പൊലീസാണ് കേസെടുത്തത്. ഐപിസി 153 വകുപ്പ് പ്രകാരമാണ് കേസ്. ഒരു വ്യക്തിയെ നായയോട് ഉപമിക്കുന്നത് അധിക്ഷേപമാണ്, അതുകൊണ്ട് കേസെടുക്കണം എന്നാണ് പരാതിയിൽ പറയുന്നത്.തൃക്കാക്കര മണ്ഡലത്തിൽ മുഖ്യമന്ത്രി ചങ്ങലയിൽനിന്നു പൊട്ടിയ നായയെപ്പോലെ നടക്കുകയാണെന്നായിരുന്നു കെ സുധാകരന്റെ പരാമർശം.

തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിനിടയിൽ ഒരു വാർത്താചാനലിന് നൽകിയ അഭിമുഖത്തിലായിരുന്നു സുധാകരന്റെ ആക്ഷേപം. പരാമർശം വിവാദമായതോടെ താൻ മലബാറിലെ നാട്ടുഭാഷയിലാണ് സംസാരിച്ചതെന്നും ആർക്കെങ്കിലും വിഷമമുണ്ടാക്കിയെങ്കിൽ പിൻവലിക്കുന്നുവെന്നും സുധാകരൻ പറഞ്ഞിരുന്നു. സർക്കാർ സംവിധാനങ്ങൾ തെരഞ്ഞെടുപ്പിൽ ദുരുപയോഗം ചെയ്യുന്നതിനെതിരെയാണ് താൻ പ്രതികരിച്ചത് എന്നായിരുന്നു അദ്ദേഹത്തിന്റെ വിശദീകരണം.

TAGS :

Next Story