Quantcast

രാഹുലിനെതിരെ ആരോപണം ഉന്നയിച്ച റിനി സിപിഎം വേദിയിൽ

പെൺ കരുത്ത് എന്ന പേരിൽ കൊച്ചി പറവൂരിൽ നടന്ന പരിപാടിക്കാണ് റിനിയെത്തിയത്

MediaOne Logo

Web Desk

  • Updated:

    2025-10-02 04:26:10.0

Published:

2 Oct 2025 9:51 AM IST

രാഹുലിനെതിരെ ആരോപണം ഉന്നയിച്ച റിനി സിപിഎം വേദിയിൽ
X

റിനി സിപിഎം വേദിയിൽ Photo| MediaOne

കൊച്ചി: രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ആദ്യം ആരോപണം ഉന്നയിച്ച യുവതി സിപിഎം വേദിയിൽ. പെൺ കരുത്ത് എന്ന പേരിൽ കൊച്ചി പറവൂരിൽ നടന്ന പരിപാടിക്കാണ് റിനിയെത്തിയത്. കെ.കെ.ശൈലജ, കെ.ജെ.ഷൈൻ ഉൾപ്പെടെയുള്ളവർ ചടങ്ങിൽ പങ്കെടുത്തു.

കെ.ജെ ഷൈൻ റിനിയെ സിപിഎമ്മിലേക്ക് സ്വാഗതം ചെയ്തു. തെരഞ്ഞെടുപ്പ് കാലത്ത് തനിക്കെതിരെ നുണ പ്രചരണം നടത്തിയെന്ന് കെ.കെ.ശൈലജ ആരോപിച്ചു. കാന്തപുരം എ.പി അബൂബക്കർ മുസ്‍ലിയാരുടെ ലെറ്റർപാഡ് കൃത്രിമമായി ഉണ്ടാക്കി. തനിക്ക് വോട്ട് ചെയ്യരുതെന്ന് പ്രചരിപ്പിച്ചെന്നും ശൈലജ കൂട്ടിച്ചേര്‍ത്തു.

ജനപ്രതിനിധിയായ യുവ നേതാവ് അശ്ലീല സന്ദേശങ്ങൾ അയച്ചെന്നും ഹോട്ടൽ മുറിയിലേക്ക് ക്ഷണിച്ചെന്നുമായിരുന്നു റിനി പറഞ്ഞത്. ഇയാൾ ഭാഗമായ പ്രസ്ഥാനത്തിൽ പരാതിപ്പെട്ടെങ്കിലും നടപടിയൊന്നും എടുത്തില്ലെന്നുമായിരുന്നു റിനിയുടെ വെളിപ്പെടുത്തൽ.

പലപ്രാവശ്യം പല മുതിർന്ന നേതാക്കളോടും തന്റെ പ്രശ്നങ്ങൾ പറഞ്ഞിരുന്നു. അവിടെയും 'who cares' എന്ന ഭാവമാണ് ഉണ്ടായിരുന്നത്. മറ്റ് സുഹൃത്തുക്കളും സമാനപ്രശ്നം ഉന്നയിച്ചിരുന്നു. അവർക്ക് കൂടി വേണ്ടിയാണ് താൻ സംസാരിക്കുന്നത്. പ്രസ്ഥാനത്തിന്റെ ഭാഗത്ത് നിന്ന് തുടർനടപടികൾ എന്തെങ്കിലുമുണ്ടാകുമോ എന്ന് നോക്കി മറ്റു പ്രതികരണങ്ങളുണ്ടാകുമെന്നും റിനി പറഞ്ഞിരുന്നു.



TAGS :

Next Story