യുവനേതാവിനെതിരെയുള്ള വെളിപ്പെടുത്തൽ: ശക്തമായ സൈബർ ആക്രമണം നേരിടുന്നതായി റിനി ജോർജ്
നേതാവിനെതിരെ സംഘടനാപരമായ നടപടി എടുക്കുന്ന കാര്യത്തിൽ പാർട്ടിയാണ് തീരുമാനമെടുക്കേണ്ടതെന്നും റിനി പറഞ്ഞു

എറണാകുളം: യുവനേതാവിനെതിരെയുള്ള വെളിപ്പെടുത്തലിനെ തുടർന്ന് സൈബർ ആക്രമണം നേരിടുന്നുണ്ടെന്ന് നടിയും മോഡലുമായ റിനി ആൻ ജോർജ്. നേതാവിൻ്റെ ഭാഗത്ത് നിന്നടക്കമാണ് ആക്രമണം ഉണ്ടാക്കുന്നതെന്നും റിനി പറഞ്ഞു. അത് അദ്ദേഹത്തെ കൂടുതൽ പ്രതിരോധത്തിലാക്കുകയെ ഉള്ളൂവെന്നും റിനി പറഞ്ഞു.
തൻ്റെ ഭാഗത്ത് സത്യമുണ്ട്. താൻ ഈ ആരോപണം ഉന്നയിച്ച ശേഷം ഒരുപാട് സ്ത്രീകൾ തന്നെ വിളിച്ചു. അവരിൽ പലർക്കും ഇയാളിൽ നിന്നും ദുരനുഭവം നേരിട്ടിട്ടുണ്ട്. സംഘടനാപരമായ നടപടി ആ നേതാവിനെതിരെ എടുക്കുന്ന കാര്യത്തിൽ ആ പാർട്ടിയാണ് തീരുമാനമെടുക്കേണ്ടത്. റിനി പറഞ്ഞു.
തനിക്ക് പല നേതാക്കളേയും പരിചയമുണ്ടെന്ന് സിപിഎം നേതാക്കൾക്കൊപ്പമുള്ള ചിത്രങ്ങൾ സൈബറിടങ്ങളിൽ പ്രചരിക്കുന്നതിനെ കുറിച്ചുള്ള ചോദ്യത്തോട് പ്രതികരിച്ചു കൊണ്ട് റിനി പറഞ്ഞു. വിഷയത്തിൽ നിയമനടപടികളിലേക്ക് കടക്കാൻ ഉദ്ദേശിക്കുന്നില്ലെന്നും ക്രിമിനൽ ബുദ്ധിയുള്ള ആളാണ് ആ നേതാവെന്നും റിനി പറഞ്ഞു.
Adjust Story Font
16

