ക്യാമ്പസ് ഓർമകളിൽ റിയാസ്; ഫാറൂഖ് കോളജിൽ വോട്ട് തേടിയെത്തിയ മന്ത്രിക്കൊപ്പം ആവേശമായി വിദ്യാർഥികൾ
വോട്ട് തേടിയെത്തിയ മന്ത്രിക്ക് വിദ്യാർഥികളും അധ്യാപകരും ഹൃദ്യമായ സ്വീകരണമാണ് നൽകിയത്

കോഴിക്കോട്: ഗൃഹാതുരത്വം ഉണർത്തുന്ന ഓർമകളുമായി ബേപ്പൂരിലെ എല്‍ഡിഎഫ് സ്ഥാനാർഥി പി.എ മുഹമ്മദ് റിയാസ് ഫാറൂഖ് കോളജ് ക്യാമ്പസിൽ എത്തി. വോട്ട് തേടിയെത്തിയ മന്ത്രിക്ക് വിദ്യാർഥികളും അധ്യാപകരും ഹൃദ്യമായ സ്വീകരണമാണ് നൽകിയത്.
1992 മുതൽ 94 വരെ പ്രീഡിഗ്രിയും പിന്നീട് മൂന്നുവർഷം ഡിഗ്രിയും. ഫാറൂഖ് കോളജ് പൂർവവിദ്യാർഥികളിൽ ബേപ്പൂർ മണ്ഡലത്തിൽ നിന്ന് എംഎൽഎ ആയ ആദ്യ വ്യക്തി കൂടിയായ റിയാസ് മറ്റൊരു തെരഞ്ഞെടുപ്പ് കാലത്ത് വീണ്ടും ക്യാമ്പസിൽ എത്തി. അധ്യാപകരോടും വിദ്യാർഥികളോടും വോട്ട് അഭ്യർഥിച്ചു. ബികോം ക്ലാസിലെ ലാസ്റ്റ് ബഞ്ചുകാരനൊപ്പം സഹപാഠികളും ഒന്നിച്ചു. ക്യാമ്പസ് ഓർമകൾ റിയാസ് മീഡിയവണിയോട് പങ്കുവെച്ചു.
ഫാറൂഖ് കോളജിൽ എസ്എഫ്ഐ യൂണിറ്റ് പ്രസിഡന്‍റ്, സെക്രട്ടറി സ്ഥാനങ്ങൾ വഹിച്ചിരുന്ന റിയാസ്, 97 ലെ കോളജ് യൂണിയൻ തെരഞ്ഞെടുപ്പിൽ എംഎസ്എഫ് കുത്തക തകർക്കുന്നതിൽ നേതൃത്വപരമായ പങ്കുവഹിച്ചിട്ടുണ്ട്.
Adjust Story Font
16

