Quantcast

ഭര്‍ത്താവിനും മകള്‍ക്കുമൊപ്പം ബൈക്കില്‍ പോകവെ ബസിടിച്ച് വീട്ടമ്മ മരിച്ചു

എതിർദിശയിൽ നിന്ന് വന്ന സ്വകാര്യബസാണ് ബൈക്കിൽ ഇടിച്ചത്

MediaOne Logo

Web Desk

  • Updated:

    2024-04-08 04:18:22.0

Published:

8 April 2024 9:16 AM IST

Varkala accident
X

പ്രതിഭ

തിരുവനന്തപുരം: തിരുവനന്തപുരം വർക്കലയിൽ ഇരുചക്ര വാഹനത്തിൽ ബസിടിച്ച് ബൈക്കിൽ സഞ്ചരിച്ച സ്ത്രീ മരിച്ചു. വർക്കല റെയിൽവേ സ്റ്റേഷന് സമീപമാണ് അപകടം. അഞ്ചുതെങ്ങ് കോവിൽതോട്ടം സ്വദേശി പ്രതിഭയാണ് (44) മരിച്ചത്. എതിർദിശയിൽ നിന്ന് വന്ന സ്വകാര്യബസാണ് ബൈക്കിൽ ഇടിച്ചത്.

മകളെ റെയിൽവേ സ്റ്റേഷനിൽ ആക്കാൻ ബൈക്കിൽ എത്തിയ മൂന്നംഗ കുടുംബമാണ് അപകടത്തിൽപ്പെട്ടത്. പ്രതിഭയുടെ ഭർത്താവ് വിജയകുമാർ, മകൾ വിഷ്ണുപ്രിയ എന്നിവർക്കും പരിക്കേറ്റു.

എറണാകുളം കാഞ്ഞിരമറ്റത്തുണ്ടായ വാഹനാപകടത്തിൽ രണ്ട് പേര്‍ മരിച്ചു. ആമ്പല്ലൂർ സ്വദേശി ഇൻസാം, അരയൻകാവ് സ്വദേശി ജോയൽ എന്നിവരാണ് മരിച്ചത്. ബൈക്കും കാറും കൂടിയിടിച്ചാണ് അപകടം.



TAGS :

Next Story