വാഹനാപകടം; ഇടുക്കി രാജകുമാരിയിൽ ഒരാൾ മരിച്ചു
വിവാഹത്തിൽ പങ്കെടുക്കാൻ എത്തിയ സംഘമാണ് അപകടത്തിൽപ്പെട്ടത്. ഇതിൽ ഒരാളുടെ നില ഗുരുതരമാണ്

ഇടുക്കി: ഇടുക്കി രാജകുമാരി ഇടമറ്റത്ത് വാഹനാപകടത്തിൽ ഒരാൾ മരിച്ചു. മുവാറ്റുപുഴ അയവന സ്വദേശി ആന്റോ ആണ് മരിച്ചത്. പണിക്കൻകുടിയിൽ വിവാഹത്തിൽ പങ്കെടുക്കാൻ എത്തിയ സംഘമാണ് അപകടത്തിൽപ്പെട്ടത്. വിവാഹ ശേഷം രാജകുമാരിയിലുള്ള സുഹൃത്തിൻ്റെ വീട്ടിലേക്ക് പോകുകയായിരുന്നു.
കാറിൽ ഉണ്ടായിരുന്ന നാല് പേരെ പരിക്കുകളോടെ കൊച്ചിയിലെ സ്വാകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതിൽ ഒരാളുടെ നില ഗുരുതരമാണ്. വാഹനത്തിന്റെ നിയത്രണം നഷ്ട്ടപെട്ടതാണ് അപകടകാരണം. ഡ്രൈവർ ഉറങ്ങിയതാവാം അപകടകാരണമെന്ന് പൊലീസ് പറഞ്ഞു.
Next Story
Adjust Story Font
16

