Quantcast

സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ വാഹനാപകടം; വിദ്യാര്‍ഥിയടക്കം നാലുപേര്‍ മരിച്ചു

തൃശൂരിൽ നിയന്ത്രണം വിട്ട് സ്കൂട്ടർ സ്വകാര്യബസിനടിയിൽപെട്ട് 19-കാരന്‍ മരിച്ചു

MediaOne Logo

Web Desk

  • Published:

    7 Jun 2024 12:32 PM IST

accidents,kerala,latest malayalam news,kerala news,അപകടത്തില്‍ നാല് മരണം,വാഹനാപകടം,കേരളവാര്‍ത്തകള്‍
X

സംസ്ഥാനത്ത് വിവിധയിടങ്ങളിലുണ്ടായ വാഹനാപകടങ്ങളിൽ നാല് മരണം. കാസർകോട് തൃക്കരിപ്പൂരിൽ ബൈക്ക് ടെലിഫോൺ കണക്ഷൻ ബോക്സിലിടിച്ച് രണ്ട് യുവാക്കൾ മരിച്ചു. തൃശൂരിൽ നിയന്ത്രണം വിട്ട് സ്കൂട്ടർ സ്വകാര്യബസിനടിയിൽപെട്ട് 19 വയസുകാരന്‍ മരിച്ചു.

കാസർകോട് തൃക്കരിപ്പൂർ - പയ്യന്നൂർ പാതയിലെ തെക്കുമ്പാട് ഇന്ന് പുലർച്ചെയുണ്ടായ അപകടത്തിലാണ് പെരുമ്പ സ്വദേശി ഷാനിദ്, തൃക്കരിപ്പൂർ സ്വദേശി സുഹൈൽ എന്നിവർ മരിച്ചത്. ഇവർ സഞ്ചരിച്ചിരുന്ന ബൈക്ക് ടെലിഫോൺ ബോക്സിൽ ഇടിക്കുകയായിരുന്നു.അമിത വേഗതയാണ് അപകട കാരണമെന്ന് പൊലീസ് പറയുന്നു.

കാസർകോട് നീലേശ്വരം പാലായിൽ ബൈക്കിൽ കെഎസ്ആർടിസി ബസ് ഇടിച്ചാണ് വിദ്യാർഥി മരിച്ചത്.ഐടിഐ വിദ്യാർഥിയായ വിഷ്ണു ആണ് മരിച്ചത്. വിഷ്ണു ഓടിച്ചു മോട്ടോർസൈക്കിൾ എതിർഭാഗത്ത് നിന്ന് വരികയായിരുന്നു കെഎസ്ആർടിസി ബസുമായി കൂട്ടിയിടിക്കുകയായിരുന്നു.

കോഴിക്കോട് കോവൂർ ഇരിങ്ങാടാൻപള്ളിയിൽ വാനും ബൈക്കും കൂട്ടിയിടിച്ചാണ് അപകടത്തില്‍ ബൈക്ക് യാത്രികന് ഗുരുതര പരിക്കേറ്റു. കുന്ദമംഗലം സ്വദേശിയായ യുവാവിനെ കോഴിക്കോട് മെഡി. കോളേജിൽ പ്രവേശിപ്പിച്ചു.

n-picture; web-share" referrerpolicy="strict-origin-when-cross-origin" allowfullscreen>


TAGS :

Next Story