Quantcast

വയോധികയെ കെട്ടിയിട്ട് വായില്‍ തുണിതിരുകി മോഷണം: പ്രതിയുമായി പൊലീസ് തെളിവെടുപ്പ് നടത്തി

വയോധികയെ കെട്ടിയിട്ട് വായില്‍ തുണി തിരികിയ ശേഷം സ്വര്‍ണ്ണമാലയും മോതിരവുമാണ് പ്രതി കവര്‍ന്നത്

MediaOne Logo

Web Desk

  • Updated:

    2025-08-19 10:47:59.0

Published:

19 Aug 2025 4:16 PM IST

വയോധികയെ കെട്ടിയിട്ട് വായില്‍ തുണിതിരുകി മോഷണം: പ്രതിയുമായി പൊലീസ് തെളിവെടുപ്പ് നടത്തി
X

തിരുവനന്തപുരം: ഉള്ളൂരില്‍ വൃദ്ധയെ കെട്ടിയിട്ട് വായില്‍ തുണി തിരികിയ ശേഷം സ്വര്‍ണ്ണമാലയും മോതിരവും കവര്‍ന്ന കേസിലെ പ്രതിയെ സംഭവസ്ഥലത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തി.

കവര്‍ച്ച നടത്തിയ വീട്ടിലും സ്വര്‍ണ്ണം വിറ്റ ചാലയിലെ കടയിലും എത്തിച്ച് തെളിവെടുപ്പ് നടത്തി. ഇന്നലെ ഉച്ചയ്ക്ക് രണ്ടര മണിക്ക് ഉള്ളൂര്‍ പ്രശാന്ത് നഗറിലാണ് കവര്‍ച്ച നടന്നത്. പ്രശാന്ത് നഗര്‍ മഠത്തില്‍ വീട്ടില്‍ ഉഷാകുമാരി (65)യുടെ സ്വര്‍ണ്ണമാണ് മോഷ്ടാവ് കവര്‍ന്നത്.

പ്രതിയായ ചെറുവയ്ക്കല്‍ ഐത്തടി സ്വദേശി മധു (58)വിനെ മെഡിക്കല്‍ കോളേജ് പോലീസ് പിടികൂടിയിരുന്നു. വീടിനുള്ളില്‍ അതിക്രമിച്ച് കയറിയായിരുന്നു മോഷണം. ഉഷാകുമാരിയുടെ വീടിന്റെ താഴെയുള്ള ബേക്കറില്‍ ജോലി ചെയ്യുന്ന ജീവനക്കാരനാണ് മധു.

തിങ്കളാഴ്ച ഉച്ചക്ക് രണ്ടുമണിക്കാണ് സംഭവം. ഉഷാകുമാരി വീട്ടില്‍ തനിച്ചാണ്. വീടിന് പിന്നിലൂടെയുള്ള പടിക്കെട്ട് വഴിയാണ് പ്രതി വീടിന്റെ ഉള്ളിലേക്ക് പ്രവേശിച്ചത്. സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചു.

ആദ്യം പ്രതി കുറ്റം സമ്മതിച്ചില്ലായിരുന്നു. മോഷ്ടിച്ച സ്വര്‍ണം വിറ്റ് തുക പ്രതി മറ്റൊരിടത്ത് ഒളിപ്പിച്ച വിവരം പൊലീസിന് ലഭിച്ചു. ഇതിന്റെ അടിസ്ഥാനത്തിലാണ് പ്രതി കുറ്റം സമ്മതിക്കാന്‍ തയ്യാറായത്.

TAGS :

Next Story