Quantcast

റോബിൻ ബസിന് തമിഴ്‌നാട്ടിലും പിഴ; തമിഴ്‌നാട് മോട്ടോർ വാഹനവകുപ്പ് 70,410 രൂപ പിഴയിട്ടു

പെർമിറ്റ് ലംഘനത്തിനും നികുതി അടക്കാത്തതിനുമുൾപ്പടെയാണ് പിഴ

MediaOne Logo

Web Desk

  • Updated:

    2023-11-18 15:53:27.0

Published:

18 Nov 2023 3:45 PM GMT

റോബിൻ ബസിന് തമിഴ്‌നാട്ടിലും പിഴ; തമിഴ്‌നാട് മോട്ടോർ വാഹനവകുപ്പ് 70,410 രൂപ പിഴയിട്ടു
X

തിരുവനന്തപുരം: റോബിൻ ബസിന് തമിഴ്‌നാട്ടിലും പിഴ. തമിഴ്‌നാട് മോട്ടോർ വാഹനവകുപ്പ് 70,410 രൂപയാണ് പിഴയിട്ടത്. പെർമിറ്റ് ലംഘനത്തിനും നികുതി അടക്കാത്തതിനുമുൾപ്പടെയാണ് പിഴ. അതിനിടെ റോബിൻ ബസിന് സമാന്തര സർവീസുമായി കെ.എസ്.ആർ.ടി.സി രംഗത്തുവന്നിരിക്കുകയാണ്. പത്തനംതിട്ട-ഈരാറ്റുപേട്ട-കോയമ്പത്തൂർ വോൾവോ സർവീസ് നാളെ മുതൽ ആരംഭിക്കും. പത്തനംതിട്ടയിൽ നിന്നും രാവിലെ 04:30നാണ് സർവീസ് ആരംഭിക്കുക. കോയമ്പത്തൂരിൽ നിന്നും വൈകുന്നേരം 04:30ന് ബസ് തിരിക്കും. റാന്നി, എരുമേലി, കാഞ്ഞിരപ്പള്ളി, ഈരാറ്റുപേട്ട, തൊടുപുഴ, മൂവാറ്റുപുഴ, അങ്കമാലി, തൃശ്ശൂർ, വടക്കാഞ്ചേരി, പാലക്കാട് വഴിയാണ് സർവ്വീസ്.

ഇന്ന് പത്തനംതിട്ടയിൽ നിന്ന് യാത്ര ആരംഭിച്ച റോബിൻ ബസ് മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ വിവിധയിടങ്ങളിൽ തടഞ്ഞിരുന്നു. പാലായിലെ പരിശോധനയ്ക്ക് ശേഷം എറണാകുളം അങ്കമാലിയിൽ വീണ്ടും പരിശോധിച്ചു. അതേസമയം അങ്കമാലി, മൂവാറ്റുപുഴ, കൊരട്ടി എന്നിവിടങ്ങളിൽ ബസുടമ ഗിരീഷിന് നാട്ടുകാർ സ്വീകരണം നൽകി. താൻ നിയമത്തിന്റെ വഴിയിലാണ് മുന്നോട്ടുപോകുന്നതെന്നും ബസ് സർവീസ് നിർത്തലാക്കണമെന്നാണ് ഉദ്ദേശ്യമെന്നും ബസുടമ ഗിരീഷ് പറഞ്ഞു.

എന്തെല്ലാം പണികൾ നാട്ടിലുണ്ട്, എന്റെ പുറകെ നടന്നിട്ട് കാര്യമുണ്ടോയെന്നാണ് ഗിരീഷ് ചോദിക്കുന്നത്. ഇതുവരെ മൂന്നിടത്ത് നിന്ന് പിഴയീടാക്കിയെന്നും പത്തനംതിട്ടയിൽ നിന്ന് മാത്രം 7500 രൂപ ഈടാക്കിയെന്നും ബാക്കി പിന്നീട് വരുമെന്നും ബസുടമ പറഞ്ഞു. എന്ത് സംഭവിച്ചാലും പിന്നോട്ടില്ലെന്നും ഗിരീഷ് കൂട്ടിച്ചേർത്തു. ഇന്ന് പുലർച്ചെ, ബസ് യാത്ര തുടങ്ങി 200 മീറ്റർ പിന്നിട്ടപ്പോഴാണ് ആദ്യത്തെ പിഴ ചുമത്തിയത്. പെർമിറ്റ് ലംഘനത്തിനാണ് എം.വി.ഡി 7500 രൂപ പിഴ ചുമത്തിയത്. ടൂറിസ്റ്റ് പെർമിറ്റുള്ള ബസ് സ്റ്റേജ് ക്യാരേജ് ആയി ഓടാൻ അനുവദിക്കില്ലെന്ന നിലപാടിലാണ് എം.വി.ഡി.

TAGS :

Next Story