ആർഎസ്എസ് ശാഖാ പീഡന ആത്മഹത്യ: നിതീഷ് മുരളീധരനെതിരെ പ്രകൃതി വിരുദ്ധ പീഡനത്തിന് കേസെടുത്ത് പൊൻകുന്നം പൊലീസ്
തമ്പാനൂർ പൊലീസ് ആദ്യം രജിസ്റ്റർ ചെയ്ത കേസ് നടപടിക്രമങ്ങൾക്ക് ശേഷം പൊൻകുന്നം പൊലീസിന് കൈമാറുകയായിരുന്നു.

കോട്ടയം: ആര്‍എസ്എസ് ശാഖയിൽ ലൈംഗിക പീഡനത്തിനിരയായെന്ന് വെളിപ്പെടുത്തിയ ശേഷം കോട്ടയം സ്വദേശിയായ യുവാവ് ജീവനൊടുക്കിയ കേസിൽ കേസെടുത്ത് പൊൻകുന്നം പൊലീസ്. പ്രകൃതി വിരുദ്ധ പീഡനത്തിനാണ് പൊൻകുന്നം പൊലീസ് കേസെടുത്തത്.
കാഞ്ഞിരപ്പള്ളി കപ്പാട് സ്വദേശിയായ ആർഎസ്എസ് പ്രവർത്തകൻ നീധീഷ് മുരളീധരനെതിരെയാണ് കേസ്. തമ്പാനൂർ പൊലീസ് ആദ്യം രജിസ്റ്റർ ചെയ്ത കേസ് നടപടിക്രമങ്ങൾക്ക് ശേഷം പൊൻകുന്നം പൊലീസിന് കൈമാറുകയായിരുന്നു.
ഒക്ടോബർ ഒമ്പതിനാണ് യുവാവിനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്. ആര്‍എസ്എസ് ശാഖയിൽ ലൈംഗിക പീഡനത്തിന് ഇരയായെന്ന് വെളിപ്പെടുത്തിയ ശേഷമായിരുന്നു ആത്മഹത്യ. തമ്പാനൂരിലെ ലോഡ്ജിലാണ് യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്.
ആത്മഹത്യാക്കുറിപ്പ് ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത ശേഷമായിരുന്നു യുവാവ് ജീവനൊടുക്കിയത്. ഇൻസ്റ്റഗ്രാം കുറിപ്പിനു പിന്നാലെ നിധീഷ് മുരളീധരൻ എന്ന ആര്‍എസ്എസുകാരനാണ് തന്നെ പീഡിപ്പിച്ചതെന്ന് വെളിപ്പെടുത്തി വീഡിയോയും പുറത്തുവന്നിരുന്നു. മരണത്തിന് ശേഷം പുറത്തുവരുന്ന രീതിയിൽ ഷെഡ്യൂൾ ചെയ്ത് വച്ചതായിരുന്നു കുറിപ്പും വീഡിയോയും.
താൻ നേരിട്ട ക്രൂരതയും പീഡനവും അനുഭവിച്ച വിഷാദാവസ്ഥയും യുവാവ് ആത്മഹത്യാക്കുറിപ്പിലും വീഡിയോയിലും പങ്കുവച്ചിരുന്നു. ആർഎസ്എസ് കാമ്പുകളിൽ നടക്കുന്നത് കടുത്ത പീഡനമാണെന്നും നിതീഷ് മുരളീധരൻ ഇപ്പോൾ കുടുംബമായി ജീവിക്കുകയാണെന്നും ഇൻസ്റ്റഗ്രാം വീഡിയോയിൽ പറഞ്ഞിരുന്നു.
പ്രതി ആർഎസ്എസിൻ്റെ സജീവ പ്രവർത്തകനായി നാട്ടിൽ നല്ലപേര് പറഞ്ഞു നടക്കുന്നതായും താൻ വലിയ വിഷാദത്തിലേക്ക് കടന്നതായും വീഡിയോയിലുണ്ടായിരുന്നു. നാല് വയസ് മുതൽ നിരന്തര ലൈംഗിക പീഡനത്തിനിരയായി. ആര്‍എസ്എസുകാരുമായി ഇടപഴകരുതെന്നും സൗഹൃദം സ്ഥാപിക്കരുതെന്നും അവർ കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യുമെന്നും വീഡിയോയിലും കുറിപ്പിലുമുണ്ടായിരുന്നു.
Adjust Story Font
16

