കണ്ണൂരില്‍ ശ്രീ മുത്തപ്പന്‍ ക്ഷേത്രമഹോത്സവത്തില്‍ ആര്‍എസ്എസ് ഗണഗീതം, പ്രതിഷേധിച്ച് ഡിവൈഎഫ്ഐ
ഇന്നലെ രാത്രി ഗാനമേളക്കിടെയായിരുന്നു ഗണഗീതം പാടിയത്

കണ്ണൂര്‍: കണ്ണൂര്‍ കണ്ണാടിപ്പറമ്പ് ശ്രീ മുത്തപ്പന്‍ ക്ഷേത്രമഹോത്സവത്തിനിടെ ആര്‍എസ്എസ് ഗണഗീതം. ഇന്നലെ രാത്രി ഗാനമേളക്കിടെയായിരുന്നു ഗണഗീതം പാടിയത്.
ക്ഷേത്രമഹോത്സവത്തില്‍ ആര്‍എസ്എസ് ഗണഗീതം പാടിപ്പിച്ച ആര്‍എസ്എസിന്റെയും ഉത്സവക്കമ്മിറ്റിയുടെയും ഇടപെടലുകളില്‍ ഡിവൈഎഫ്‌ഐ പ്രതിഷേധിച്ചു.
അമ്പലങ്ങള്‍ കേന്ദ്രീകരിച്ച് ആര്‍എസ്എസ് അജണ്ട നടപ്പിലാക്കുന്നതിന്റെ ഭാഗമായാണ് ആര്‍എസ്എസ് ഗണഗീതം പാടിപ്പിച്ചത്. ആര്‍എസ്എസ് അജണ്ടകള്‍ നടപ്പാക്കാന്‍ ശ്രമിക്കുന്ന വര്‍ഗീയവാദികളുടെ ഇത്തരം ശ്രമങ്ങളെ തിരിച്ചറിയാന്‍ ജനം തയ്യാറാകണമെന്നും ശക്തമായ പ്രതിഷേധത്തിന് ഡിവൈഎഫ്‌ഐ പ്രതിഷേധം സംഘടിപ്പിക്കുമെന്നും ഡിവൈഎഫ്‌ഐ വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു. ഡിവൈഎഫ്‌ഐ കണ്ണാടിപ്പറമ്പ് ഈസ്റ്റ് മേഖലാ കമ്മിറ്റിയാണ് പ്രതിഷേധവുമായി രംഗത്തെത്തിയത്.
Next Story
Adjust Story Font
16

