'RSS ആണ് ഏത് കാലത്തും കേരളത്തിൽ ബോംബിന്റെ സ്പോൺസർമാർ’ എൻ.എൻ കൃഷ്ണദാസ്
പാലക്കാട് സ്കൂളിൽ സ്ഫോടക വസ്തു കണ്ടെത്തിയ സംഭവം തെരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള RSS ന്റെ നീക്കമെന്ന് സിപിഎം നേതാവ് എൻ.എൻ കൃഷ്ണദാസ്

പാലക്കാട്: പാലക്കാട് സ്കൂളിൽ സ്ഫോടക വസ്തു കണ്ടെത്തിയ സംഭവം തെരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള RSS ന്റെ നീക്കമെന്ന് സിപിഎം നേതാവ് എൻ.എൻ കൃഷ്ണദാസ്. ആർഎസ്എസാണ് ബോംബ് നിർമിച്ചത്. ബോംബ് എത്തിച്ചത് ആരാണെന്ന് കണ്ടെത്തുമെന്നും പൊലീസ് അന്വേഷണം ഊർജിതമാണെന്നും എൻ.എൻ കൃഷ്ണദാസ് പറഞ്ഞു.
RSS ആണ് ഏത് കാലത്തും കേരളത്തിൽ ബോംബിന്റെ സ്പോൺസർമാറെന്നും പാലക്കാട് സ്കൂളിൽ പൊട്ടിയത് ബോംബാണെന്ന് പൊലീസ് പറഞ്ഞതായും കൃഷ്ണദാസ് പറഞ്ഞു. വരാനിരിക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പിന്റെ മുന്നോടിയായി ഒരു ഭീകരാന്തരീക്ഷം സൃഷ്ട്ടിക്കാൻ RSS ആസൂത്രണം ചെയ്യുന്ന നീക്കങ്ങളുടെ ഭാഗമാണ് ഈ ബോംബ് ശേഖരണമെന്നും കൃഷ്ണദാസ് പറഞ്ഞു. പൊലീസ് അന്വേഷിക്കുന്നുണ്ടെന്നും ഉടനെ തന്നെ ഇതിന് പിന്നിൽ ആരാണെന്ന് കണ്ടെത്തുമെന്നും കൃഷ്ണദാസ് കൂട്ടിച്ചേർത്തു.
Next Story
Adjust Story Font
16

