അടൂരിൽ ആർഎസ്എസ് നേതാവ് കഞ്ചാവുമായി പിടിയിൽ
ആർഎസ്എസ് പ്രാദേശിക നേതാവായ ജിതിൻ ചന്ദ്രനാണ് എക്‌സൈസ് പിടിയിലായത്.

പത്തനംതിട്ട: അടൂരിൽ ആർഎസ്എസ് നേതാവ് കഞ്ചാവുമായി പിടിയിൽ. അടൂർ സ്വദേശി ജിതിൻ ചന്ദ്രനാണ് എക്‌സൈസ് പിടിയിലായത്. മാസങ്ങളായി ഇയാൾ എക്‌സൈസിന്റെ നിരീക്ഷണത്തിലായിരുന്നു. ആർഎസ്എസിന്റെ പ്രാദേശിക നേതാവാണ് ജിതിൻ.
വിൽപ്പനക്കെത്തിച്ച കഞ്ചാവുമായാണ് ജിതിനെ അദ്ദേഹം താമസിക്കുന്ന ഫ്‌ളാറ്റിൽ നിന്ന് അറസ്റ്റ് ചെയ്തത്. എനാതിമംഗലം എളമണ്ണൂരിലെ ഫ്‌ളാറ്റിൽ നിന്നാണ് ഇയാൾ പിടിയിലായത്. വിദ്യാർഥികൾക്കടക്കം ജിതിൻ കഞ്ചാവ് വിൽക്കാറുണ്ടെന്നാണ് എക്‌സൈസിന് ലഭിച്ച വിവരം.
Next Story
Adjust Story Font
16

