Quantcast

'പൊലീസിൽ ആർ.എസ്.എസിന്‍റെ 'തത്ത്വമസി' എന്ന പ്രസ്ഥാനം പ്രവർത്തിക്കുന്നു': എം.കെ മുനീർ

താനിത് മുൻപ് പറഞ്ഞപ്പോൾ മുഖ്യമന്ത്രി മറുപടി നൽകിയില്ലെന്നും മുനീർ നിയമസഭയിൽ

MediaOne Logo

ijas

  • Updated:

    2022-07-15 03:00:35.0

Published:

15 July 2022 2:51 AM GMT

പൊലീസിൽ ആർ.എസ്.എസിന്‍റെ തത്ത്വമസി എന്ന പ്രസ്ഥാനം പ്രവർത്തിക്കുന്നു: എം.കെ മുനീർ
X

തിരുവനന്തപുരം: കേരള പൊലീസിൽ ആർ.എസ്.എസിന്‍റെ തത്ത്വമസി എന്ന പ്രസ്ഥാനം പ്രവർത്തിക്കുന്നുണ്ടെന്ന് എം.കെ മുനീർ. കന്യാകുമാരിയിൽ അവർ യോഗം ചേർന്നു. താനിത് മുൻപ് പറഞ്ഞപ്പോൾ മുഖ്യമന്ത്രി മറുപടി നൽകിയില്ലെന്നും മുനീർ നിയമസഭയിൽ പറഞ്ഞു.

എം.കെ മുനീര്‍ നിയമസഭയില്‍ പറഞ്ഞത്:

ഞാനിവിടെ പറഞ്ഞിട്ടുണ്ട് പൊലീസില്‍ ആര്‍.എസ്.എസുണ്ടെന്ന്. തത്ത്വമസി എന്ന പ്രസ്ഥാനം അതില്‍ പ്രവര്‍ത്തിക്കുന്നു. അവര്‍ പുറത്ത് കന്യാകുമാരിയിലെ ശിബിരത്തില്‍ പോയി പങ്കെടുക്കുന്നു. സര്‍, ഞാനിത് പറഞ്ഞപ്പോള്‍ മുഖ്യമന്ത്രി മറുപടി നല്‍കിയില്ല. പക്ഷേ അതേ കാര്യം പിന്നീട് പറഞ്ഞത് കോടിയേരി ബാലകൃഷ്ണന്‍ ആണ്. പൊലീസ് ആര്‍.എസ്.എസ് വത്കരിക്കുന്നു എന്ന പാര്‍ട്ടി സെക്രട്ടറി പറഞ്ഞ കാര്യമെങ്കിലും അന്വേഷിച്ചിട്ട് അതിന്‍റെ മറുപടി ഇവിടെ പറയണം.

TAGS :

Next Story