ചികിത്സപ്പിഴവ്; വണ്ടാനം മെഡിക്കൽ കോളജിലെ ജീവനക്കാരുടെ കുറവ് നികത്താൻ തിരക്കിട്ട നടപടി
ഈ മാസം 25 ന് മുൻപ് ഇതുസംബന്ധിച്ച റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് നിർദേശം

ആലപ്പുഴ: ചികിത്സപ്പിഴവിന് പിന്നാലെ ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിലെ ജീവനക്കാരുടെ കുറവ് നികത്താൻ നടപടിയുമായി മെഡിക്കൽ കോളജ് പ്രിൻസിപ്പൽ. ഒഴിവ് സംബന്ധിച്ച് വിവിധ വകുപ്പ് മേധാവികളിൽ നിന്ന് റിപ്പോർട്ട് തേടി. ഈ മാസം 25 ന് മുൻപ് ഇതുസംബന്ധിച്ച റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് നിർദേശം.
അതേസമയം ചികിത്സപ്പിഴവിൽ ഗൈനക്കോളജി വകുപ്പ് മുൻ മേധാവി ഡോക്ടർ ലളിതാംബികയ്ക്ക് എതിരെ ആരോപണവുമായി ഉഷ ജോസഫിന്‍റെ കുടുംബം രംഗത്തെത്തി. ശസ്ത്രക്രിയയുടെ തലേ ദിവസം 2000 രൂപ നൽകിയെന്നും കൈക്കൂലി വാങ്ങുന്ന ഡോക്ടർ ആണിവരെന്നും ഉഷയുടെ സഹോദരന്‍റെ ഭാര്യ ജോയ്‌സി ആരോപിച്ചു. കത്രിക ഒടിഞ്ഞ നിലയിൽ ആണ് പുറത്തെടുത്തത്.. കത്രിക കൊണ്ട് ചില ഭാഗങ്ങളിൽ മുറിവ് ഏറ്റിട്ടുണ്ടെന്നും ജോയ്സി മീഡിയവണിനോട് പറഞ്ഞു.
Next Story
Adjust Story Font
16

