എസ്. രാജേന്ദ്രന്റെ നീക്കങ്ങളിൽ ജാഗ്രത പുലർത്താനും വോട്ട് ചോർച്ച ഒഴിവാക്കാനും നിര്‍ദേശവുമായി സിപിഎം
എം.എം മണിയുടെ ഭീഷണി പ്രസംഗത്തിൽ നിയമനടപടി സ്വീകരിക്കാൻ ഒരുങ്ങുകയാണ് രാജേന്ദ്രൻ

ഇടുക്കി: ദേവികുളം മണ്ഡലത്തിൽ എസ് .രാജേന്ദ്രന്റെ പാർട്ടി മാറ്റം പ്രതിഫലിക്കാതിരിക്കാൻ മുൻകരുതൽ നടപടികളുമായി സിപിഎം.രാജേന്ദ്രന്റെ സ്വാധീന മേഖലകളിൽ കൂടുതൽ ശ്രദ്ധയോടെ പ്രവർത്തിക്കണമെന്നാണ് കീഴ്ഘടകങ്ങൾക്ക് ജില്ലാ കമ്മിറ്റിയുടെ നിർദേശം.അതേസമയം, എം.എം മണിയുടെ ഭീഷണി പ്രസംഗത്തിൽ നിയമനടപടി സ്വീകരിക്കാൻ ഒരുങ്ങുകയാണ് രാജേന്ദ്രൻ.
ബിജെപി അംഗത്വം എടുത്തതിന് പിന്നാലെ എസ്.രാജേന്ദ്രൻ ദേവികുളം കേന്ദ്രീകരിച്ച് പ്രവർത്തനം സജീവമാക്കുകയാണ്. രാജേന്ദ്രന്റെ നേതൃത്വത്തിൽ കുടുംബ സന്ദർശനം അടക്കം നടക്കുന്നുണ്ട്. ഇത് മണ്ഡലത്തിൽ വോട്ടുചോർച്ചയ്ക്ക് ഇടവരുത്തും എന്ന ആശങ്കയിലാണ് സിപിഎം. രാജേന്ദ്രന്റെ നീക്കങ്ങളിൽ ജാഗ്രത പുലർത്താനും, വോട്ട് ചോർച്ച ഒഴിവാക്കാനും കീഴ്ഘടകങ്ങൾക്ക് ജില്ലാ കമ്മിറ്റി നിർദ്ദേശം നൽകി.
ഇതിനിടെയാണ് എം.എം മണിയുടെ ഭീഷണി പ്രസംഗം. പ്രസംഗത്തോട് രൂക്ഷമായി പ്രതികരിക്കാൻ രാജേന്ദ്രൻ തയ്യാറല്ല. എന്നാൽ മണിക്ക് എതിരെ നിയമ നടപടി സ്വീകരിക്കും. വ്യക്തിപരമായും ബിജെപി സംഘടന എന്ന നിലയിലും പരാതി നൽകാനാണ് ആലോചന. സ്ഥാനാർഥിയായി രാജേന്ദ്രൻ വന്നാൽ മണ്ഡലത്തിൽ അട്ടിമറികൾ സംഭവിച്ചേക്കും. ഇതിന്‍റെ ഗുണം തങ്ങൾക്ക് ലഭിക്കുമെന്ന് പ്രതീക്ഷയാണ് കോൺഗ്രസിനുള്ളത്.
Adjust Story Font
16

