Quantcast

ശബരിമലയിൽ ഇന്ന് മകരവിളക്ക് മഹോത്സവം; മകരജ്യോതി ദർശനത്തിനൊരുങ്ങി സന്നിധാനം

തിരുവാഭരണ പ്രയാണം വൈകിട്ട് സന്നിധാനത്തെത്തും

MediaOne Logo

Web Desk

  • Published:

    15 Jan 2024 1:58 AM GMT

makaravilakku 2024,sabarimala,sabarimala temple,sabarimala pilgrims,sabarimala news,pamba to sabarimala,Makaravilakku festival,മകരവിളക്ക്,ശബരിമല,മകരജ്യോതി
X

പത്തനംതിട്ട: ശബരിമലയിൽ ഇന്ന് മകരവിളക്ക് മഹോത്സവം. മകരജ്യോതി ദർശനത്തിനായ സന്നിധാനം ഒരുങ്ങി. മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് കർശന സുരക്ഷയാണ് പൊലീസ് ഒരുക്കിയിരിക്കുന്നത്.

മകരവിളക്കിനോട് അനുബന്ധിച്ച മകര സംക്രമ പൂജകൾ പൂർത്തിയായി. ളാഹ സത്രത്തിൽ നിന്നും ആരംഭിക്കുന്ന തിരുവാഭരണ പ്രയാണം ദീപാരാധനയ്ക്ക് മുൻപായി സന്നിധാനത്ത് എത്തിച്ചേരും.വൈകിട്ട് 5 മണിക്ക് ശരംകുത്തിയിൽ ദേവസ്വം ബോർഡ് ഔദ്യോഗിക സ്വീകരണം നൽകും.


TAGS :

Next Story