Quantcast

‘ശബരിമലയിൽ അമ്മിണിമാരെ കേറ്റിയേ... എന്ന പ്രയോഗത്തെ ആവിഷ്കാര സ്വാതന്ത്ര്യം ആയിട്ടേ ഞാൻ കാണുന്നുള്ളൂ’-ബിന്ദു അമ്മിണി

അഭിപ്രായ സ്വാതന്ത്ര്യം ചിലരുടെ കുത്തക ആണ് എന്ന് ധരിച്ചു വെച്ചിട്ടുണ്ടെെങ്കിൽ അതിനോട് യോജിക്കാൻ കഴിയില്ല

MediaOne Logo

Web Desk

  • Published:

    18 Dec 2025 7:48 PM IST

‘ശബരിമലയിൽ  അമ്മിണിമാരെ കേറ്റിയേ... എന്ന പ്രയോഗത്തെ   ആവിഷ്കാര സ്വാതന്ത്ര്യം  ആയിട്ടേ ഞാൻ കാണുന്നുള്ളൂ’-ബിന്ദു അമ്മിണി
X

ന്യുഡൽഹി: പാരഡി ഗാനത്തിൽ പ്രതികരണവുമായി ആക്റ്റിവിസ്റ്റ് ബിന്ദു അമ്മിണി. ശബരിമലയിൽ "അമ്മിണി മാരെ കേറ്റിയെ..." എന്ന് ഉള്ള പ്രയോഗത്തെ ആവിഷ്കാര സ്വാതന്ത്ര്യം ആയിട്ടെ ഞാൻ കാണുന്നുള്ളൂ എന്ന് ബിന്ദു അമ്മിണി. അഭിപ്രായ സ്വാതന്ത്ര്യം ചിലരുടെ കുത്തക ആണ് എന്ന് ധരിച്ചു വെച്ചിട്ടുണ്ട് എങ്കിൽ അതിനോട് യോജിക്കാൻ കഴിയില്ലെന്നും ബിന്ദു അമ്മിണി ഫേസ്ബുക്കിൽ കുറിച്ചു.

തദ്ദേശ തെരഞ്ഞെടുപ്പിൽ ശബരിമല സ്വർണകൊള്ളയെ കുറിച്ച് പറയുവാൻ യുഡിഎഫ് പ്രചാരണയുധമാക്കിയ പാട്ടിലാണ് 'ആചാരങ്ങളെ ലംഘിക്കാനായി അമ്മിണിമാരെ മലകയറ്റി..' എന്ന വരികളുള്ളത്. കോടതി ഉത്തരവിന്റെ ബലത്തിലാണെങ്കിലും ശബരിമല ദർശനം നടത്തിയ ബിന്ദു അമ്മിണിക്കെതിരെ വലിയ രീതിയിലുള്ള സൈബർ ആക്രമണമാണ് ഉണ്ടായിരുന്നത്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

ശബരിമലയിൽ "അമ്മിണിമാരെ കേറ്റിയെ..." എന്ന് ഉള്ള പ്രയോഗത്തെ ആവിഷ്കാര സ്വാതന്ത്ര്യം ആയിട്ടെ ഞാൻ കാണുന്നുള്ളൂ,

പക്ഷേ സ്വന്തം നിലക്ക് എടുത്ത തീരുമാനം എന്നത് ഞാൻ പറയുമ്പോൾ അത് എന്റെ സ്വാതന്ത്ര്യം ആയി കാണാൻ സ്വാതന്ത്ര്യം ഉണ്ട് എന്നതും, അതിനെ അംഗീകരിക്കുന്ന ഒരുപാട് ആളുകൾ ഉണ്ട് എന്നതും കൂടി അംഗീകരിക്കണം. അഭിപ്രായ സ്വാതന്ത്ര്യം ചിലരുടെ കുത്തക ആണ് എന്ന് ധരിച്ചു വെച്ചിട്ടുണ്ട് എങ്കിൽ അതിനോട് യോജിക്കാൻ കഴിയില്ല.

TAGS :

Next Story