ശബരിമല ഫെസ്റ്റിവൽ കൺട്രോൾ റൂം സ്ഥാപിക്കുന്നതിനെച്ചൊല്ലി ദേവസ്വം ബോർഡിൽ തർക്കം
കൺട്രോൾ റൂം തിരുവനന്തപുരത്തെ ബോർഡ് ആസ്ഥാനത്ത് സ്ഥാപിക്കരുതെന്നും പത്തനംതിട്ടയിലേക്ക് മാറ്റണമെന്നുമാണ് ദേവസ്വം എംപ്ലോയീസ് ഫ്രണ്ടിന്റെ ആവശ്യം

പത്തനംതിട്ട: ശബരിമല ഫെസ്റ്റിവൽ കൺട്രോൾ റൂം സ്ഥാപിക്കുന്നതിനെച്ചൊല്ലി ദേവസ്വം ബോർഡിൽ തർക്കം. കൺട്രോൾ റൂം തിരുവനന്തപുരത്തെ ബോർഡ് ആസ്ഥാനത്ത് സ്ഥാപിക്കുന്നതിനെതിരെ ഭരണാനുകൂല സംഘടന രംഗത്തെത്തി. കൺട്രോൾ റൂം തിരുവനന്തപുരത്തെ ബോർഡ് ആസ്ഥാനത്ത് സ്ഥാപിക്കരുതെന്നും പത്തനംതിട്ടയിലേക്ക് മാറ്റണമെന്നുമാണ് ദേവസ്വം എംപ്ലോയീസ് ഫ്രണ്ടിന്റെ ആവശ്യം.
അതേസമയം, ബോർഡ് ആസ്ഥാനത്ത് കൺട്രോൾ റൂം പ്രവർത്തിപ്പിക്കുന്നത് അനാവശ്യ ചെലവുകൾക്കും വലിയ ധൂർത്തിനും വഴിതെളിക്കുമെന്നാണ് സംഘടനയുടെ പ്രധാന ആക്ഷേപം.
Next Story
Adjust Story Font
16

