ശബരിമല നെയ് ക്രമക്കേട്; അറസ്റ്റിലായ കരാറുകാരനെ കസ്റ്റഡിയില്‍ വിട്ടു
മൂന്ന് ദിവസത്തെ കസ്റ്റഡിയാണ് കോടതി അനുവദിച്ചത്

Shabarimala
കൊല്ലം: ശബരിമല നെയ് ക്രമക്കേടില്‍ അറസ്റ്റിലായ കരാറുകാരന്‍ എസ്.എസ് ബിനുവിനെ കസ്റ്റഡിയില്‍ വിട്ടു. കൊല്ലം വിജിലന്‍സ് കോടതിയാണ് വിജിലന്‍സ് സംഘത്തിന്റെ കസ്റ്റഡി അപേക്ഷ പരിഗണിച്ചത്.
മൂന്ന് ദിവസത്തെ കസ്റ്റഡിയാണ് കോടതി അനുവദിച്ചത്. വിജിലന്‍സ് സംഘം പ്രതിയെ വിശദമായി ചോദ്യം ചെയ്യും. തമിഴ്‌നാട്ടിലേക്ക് അടക്കം എത്തിച്ച് തെളിവുകള്‍ ശേഖരിക്കും.കേസില്‍ കൂടുതല്‍ അറസ്റ്റിനും സാധ്യതയുണ്ട്.
സന്നിധാനത്തേക്കുള്ള മില്‍മ നെയ് മറിച്ച് വിറ്റ കേസിലാണ് ബിനുവിനെ അറസ്റ്റ് ചെയ്തത്. പ്രതി 11,000 ലിറ്റര്‍ നെയ്യുടെ ഇന്‍വോയ്സ് വ്യാജമായി ഉണ്ടാക്കിയെന്നും നെയ് മറിച്ചുവിറ്റുവെന്നും അന്വേഷണ സംഘം കണ്ടെത്തിയിരുന്നു.
തമിഴ്‌നാട്ടിലുള്ള വെങ്കിടേശ്വര ട്രേഡേഴ്‌സ്, ലിയോ ട്രേഡേഴ്‌സ് എന്നീ സ്ഥാപനങ്ങള്‍ക്കാണ് നെയ് മറിച്ചുവിറ്റത്. ക്രമക്കേട് നടത്തിയതിലൂടെ ഇയാള്‍ അഞ്ച് ലക്ഷം രൂപയുടെ സാമ്പത്തിക നേട്ടവുമുണ്ടാക്കി. എന്നാല്‍ ഈ ഇടപാടില്‍ രണ്ടര കോടിയുടെ നഷ്ടമാണ് ദേവസ്വം ബോര്‍ഡിന് ഉണ്ടായത്.
Adjust Story Font
16

