Quantcast

ശബരിമല സ്വർണക്കൊള്ള: റെയ്ഡിൽ നിർണായക രേഖകൾ പിടിച്ചെടുത്തെന്ന് ഇഡി

'ഓപ്പറേഷൻ ഗോൾഡൻ ഷാഡോ'യെന്ന പേരിലാണ് പരിശോധന നടത്തിയത്

MediaOne Logo

Web Desk

  • Updated:

    2026-01-20 14:18:55.0

Published:

20 Jan 2026 6:33 PM IST

ശബരിമല സ്വർണക്കൊള്ള: റെയ്ഡിൽ നിർണായക രേഖകൾ പിടിച്ചെടുത്തെന്ന് ഇഡി
X

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ ഇഡി നടത്തിയ പരിശോധനയിൽ നിർണായക രേഖകൾ പിടിച്ചെടുത്തെന്ന് ഇഡി വൃത്തങ്ങൾ. ശബരിമലയിലെ സംഭാവനകളിൽ ഗുരുതര ക്രമക്കേട് കണ്ടെത്തി.'ഓപ്പറേഷൻ ഗോൾഡൻ ഷാഡോ'യെന്ന പേരിലാണ് പരിശോധന നടത്തിയത്.നെയ് വിതരണ ക്രമക്കേടിലും ഇഡി പരിശോധന നടത്തി.പരിശോധന പത്ത് മണിക്കൂർ പിന്നിട്ടു.തന്ത്രി ഒഴികെ എല്ലാ പ്രതികളുടെ വീട്ടിലും പരിശോധന തുടരുകയാണ്.

അതേസമയം, ശബരിമല സ്വർണക്കൊള്ള കേസിൽ കൂടുതൽ ഉന്നതർ കുടുങ്ങുമെന്നാണ് വിവരം. ദ്വാരപാലകാ ശിൽപത്തിൽ നിന്നും കട്ടിള പാളിയിൽ നിന്നും സ്വർണം തട്ടിയെടുത്ത സംഭവത്തിൽ അഞ്ചുപേർക്കെതിരെ നിർണായക തെളിവുകൾ അന്വേഷണ സംഘത്തിന് ലഭിച്ചു. ഇവരുടെ അറസ്റ്റ് വൈകാതെ ഉണ്ടാകുമെന്നാണ് സൂചന. 2025 ൽ ദ്വാരപാലക ശിൽപ്പവും കട്ടളപ്പാളിയും കൊടുത്തുവിടുമ്പോൾ പി.എസ് പ്രശാന്ത് ആയിരുന്നു ദേവസ്വം ബോർഡ് പ്രസിഡൻറ്. പ്രശാന്തിനെ നേരത്തെ ഒരുതവണ ചോദ്യം ചെയ്തിരുന്നു. വീണ്ടും ഹാജരാകാൻ പ്രശാന്തിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

കഴിഞ്ഞ ദേവസ്വം ബോർഡിലെ മറ്റ് അംഗങ്ങളെയും വൈകാതെ ചോദ്യം ചെയ്യും. കൊടിമര നിർമ്മാണവും വാജി വാഹനം തന്ത്രിക്ക് കൊടുത്തുവിട്ടതമായി ബന്ധപ്പെട്ട് അജയ് തറയിൽ ഉൾപ്പെടെയുള്ളവരുടെ പങ്കിനെക്കുറിച്ചും അന്വേഷണം ഉണ്ടാവും. ശബരിമലയിലെ പഴയ വാതിലുകളിലേയും പ്രഭാമണ്ഡലത്തിലെയും സ്വർണത്തിന്‍റെ അളവ് തിട്ടപ്പെടുത്തുന്നതിന്റെ ഭാഗമായിട്ടാണ് സന്നിധാനത്തെ എസ്ഐടിയുടെ പരിശോധന നടത്തി. അറസ്റ്റിലായി 90 ദിവസം പൂർത്തിയായ സാഹചര്യത്തിലാണ് ദ്വാരപാലക കേസിൽ ജാമ്യം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഉണ്ണികൃഷ്ണൻ പോറ്റി കോടതിയെ സമീപിച്ചത്. പോറ്റിയുടെ ജാമ്യ അപേക്ഷയിൽ കോടതി നാളെ വിധി പറയും.സ്വർണക്കൊള്ള കേസിൽ മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ എസ്.ശ്രീകുമാറിനെ കൊല്ലം വിജിലൻസ് കോടതി ഒരു ദിവസത്തേക്ക് എസ്ഐടിയുടെ കസ്റ്റഡിയിൽ വിട്ടിട്ടുണ്ട്.


TAGS :

Next Story