ശബരിമലയിലെ സ്വർണപ്പാളി വിവാദം: 'ഉണ്ണികൃഷ്ണൻ പോറ്റി ആരാണെന്നും ആരുടെ ബിനാമിയാണെന്നും അന്വേഷിക്കണം'; വി.ഡി സതീശൻ
കേരളത്തിലെ ജിഎസ്ടിയിൽ വൻ തട്ടിപ്പ് നടന്നിട്ടുണ്ടെന്ന് വി.ഡി സതീശൻ പറഞ്ഞു

വി.ഡി സതീശൻ Photo| Facebook
തിരുവനന്തപുരം: ശബരിമലയിലെ സ്വർണപ്പാളി വിവാദത്തിൽ സ്പോൺസർമാരെ കുറിച്ച് അന്വേഷണം നടത്തണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. ഉണ്ണികൃഷ്ണൻ പോറ്റി ആരാണെന്നും ആരുടെ ബിനാമിയാണെന്നും അന്വേഷിക്കണമെന്ന് വി.ഡി സതീശൻ പറഞ്ഞു.
അയ്യപ്പന്റെ സ്വർണം അടിച്ചുമാറ്റിയവരാണ് അയ്യപ്പ സംഗമം നടത്തിയതെന്നും സതീശൻ കൂട്ടിച്ചേർത്തു. 1999ൽ 40 വർഷത്തെ ഗ്യാരണ്ടിയോട് കൂടി സ്വർണ്ണം പൂശിയത് എങ്ങനെയാണ് മങ്ങിയതെന്നും ഭാരക്കുറവ് കണ്ടെത്തിയിട്ടും എന്തുകൊണ്ട് അന്വേഷിച്ചില്ലെന്നും സതീശൻ ചോദിച്ചു.
കേരളത്തിലെ ജിഎസ്ടിയിൽ വൻ തട്ടിപ്പ് നടന്നെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു. സാധാരണക്കാരുടെ പേരിൽ അവർ അറിയാതെ ജിഎസ്ടി രജിസ്ട്രേഷൻ എടുത്തു. തട്ടിപ്പ് സംഘം 1100 കോടിയുടെ ഇടപാടുകൾ നടത്തിയപ്പോൾ സംസ്ഥാന സർക്കാറിന് 200 കോടിയുടെ നഷ്ട്ടമുണ്ടായി. തട്ടിപ്പ് അറിഞ്ഞിട്ടും ഒരു അന്വേഷണവും സർക്കാർ നടത്തിയില്ലെന്നും വി.ഡി സതീശൻ പറഞ്ഞു.
Adjust Story Font
16

