Quantcast

ശബരിമല സ്വർണക്കൊള്ള: ആന്റോ ആന്റണി എംപിയെയും ചോദ്യം ചെയ്യും; പോറ്റിയുമായുള്ള ബന്ധത്തില്‍ വ്യക്തത വരുത്തും

കടകംപള്ളി സുരേന്ദ്രനെ വീണ്ടും വിളിച്ചുവരുത്താനും എസ്ഐടി നീക്കമുണ്ട്

MediaOne Logo

Web Desk

  • Published:

    8 Feb 2026 8:23 AM IST

ശബരിമല സ്വർണക്കൊള്ള: ആന്റോ ആന്റണി എംപിയെയും ചോദ്യം ചെയ്യും; പോറ്റിയുമായുള്ള ബന്ധത്തില്‍ വ്യക്തത വരുത്തും
X

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ ആന്റോ ആന്റണി എംപിയെയും ചോദ്യം ചെയ്യും. ഉണ്ണികൃഷ്ണൻ പോറ്റിയുമായുള്ള ബന്ധത്തെക്കുറിച്ച് വ്യക്തത വരുത്താനാണ് ചോദ്യം ചെയ്യുന്നത്. ഇരുവരും തമ്മിൽ സാമ്പത്തിക ഇടപാടുകൾ ഉണ്ടോയെന്നും പരിശോധിക്കും. കടകംപള്ളി സുരേന്ദ്രനെ വീണ്ടും വിളിച്ചുവരുത്താനും എസ്ഐടി നീക്കമുണ്ട്.

അതേസമയം, ശബരിമല സ്വർണകൊള്ള കേസിൽ മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റിയുടെ ഉന്നതതല ബന്ധങ്ങളെക്കുറിച്ച് എസ്ഐടി അന്വേഷണം വ്യാപിപ്പിച്ചു. കൂടുതൽ പേരെ അന്വേഷണസംഘം ചോദ്യം ചെയ്യും. യുഡിഎഫ് കൺവീനർ അടൂർ പ്രകാശിന്റെ മൊഴി വിശദമായി പരിശോധിച്ച് വരികയാണ്. അടൂർ പ്രകാശിനെ വീണ്ടും ചോദ്യം ചെയ്യാൻ വിളിപ്പിക്കാനുള്ള സാധ്യതയുണ്ട്. ഉണ്ണികൃഷ്ണൻപോറ്റിയെ വൈകാതെ ചോദ്യം ചെയ്യാനാണ് ഇഡിയുടെയും തീരുമാനം.


TAGS :

Next Story