ശബരിമല സ്വർണക്കൊള്ള; പങ്കജ് ഭണ്ഡാരിക്കും ഗോവർദ്ധനും ജാമ്യം
ഉടൻ ജയിൽ മോചിതരാകും

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ പ്രതികളായ പങ്കജ് ഭണ്ഡാരിക്കും ഗോവർദ്ധനും ജാമ്യം. ഇരു കേസുകളിലും ജാമ്യം ലഭിച്ച ഇവർ ഉടൻ ജയിൽ മോചിതരാകും. കൊല്ലം വിജിലൻസ് കോടതിയാണ് ജാമ്യം അനുവദിച്ചത്. റിമാൻഡ് കാലാവധി 90 ദിവസം പൂർത്തിയായിരുന്നു. എസ്ഐടി ഇതുവരെ കുറ്റപത്രം സമർപ്പിക്കാത്തത് ജാമ്യം ലഭിക്കാൻ കാരണമായി.
ദേവസ്വം ബോർഡ് മുൻ പ്രസിഡന്‍റും സിപിഎം നേതാവുമായ എ.പത്മകുമാറിനും നേരത്തെ ജാമ്യം ലഭിച്ചിരുന്നു. കേസിൽ ആറിൽ അധികംപേർക്ക് സ്വഭാവിക ജാമ്യവും രണ്ട് പേർക്ക് റിമാൻഡ് കാലയളവിൽ തന്നെയും ജാമ്യം ലഭിച്ചു. മുരാരി ബാബു, സുധീഷ് കുമാർ, ഉണ്ണികൃഷ്ണൻ പോറ്റി, എൻ.വാസു, കെ.എസ് ബൈജു എന്നിവരാണ് പത്മകുമാറിന് മുൻപ് സ്വഭാവിക ജാമ്യം ലഭിച്ചവർ. എസ്.ശ്രീകുമാർ, തന്ത്രി കണ്ഠരര് രാജീവരര് എന്നിവർക്ക് വിജിലൻസ് കോടതി ജാമ്യം നൽകിയപ്പോൾ എസ്.ജയശ്രീക്ക് ഹൈക്കോടതി മുൻകൂർ ജാമ്യം നൽകി.
Adjust Story Font
16

