Quantcast

ശബരിമല സ്വര്‍ണ്ണക്കൊള്ള; ദേവസ്വം ബോര്‍ഡ് അംഗത്തിനെതിരെ അന്വേഷണം ആവശ്യപ്പെട്ട് ദേവസ്വം മന്ത്രി

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് അംഗം സന്തോഷ് കുമാറിനെതിരെയാണ് അന്വേഷണം ആവശ്യപ്പെട്ടിരിക്കുന്നത്

MediaOne Logo

Web Desk

  • Published:

    20 Jun 2026 3:01 PM IST

K Muraleedharan warns of retaliation if violence continues
X

തിരുവനന്തപുരം: ശബരിമല സ്വര്‍ണ്ണക്കൊള്ളയില്‍ ദേവസ്വം ബോര്‍ഡ് അംഗത്തിനെതിരെ അന്വേഷണം ആവശ്യപ്പെട്ട് ദേവസ്വം മന്ത്രി കെ.മുരളീധരന്‍. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് അംഗം സന്തോഷ് കുമാറിനെതിരെയാണ് അന്വേഷണം ആവശ്യപ്പെട്ടിരിക്കുന്നത്. അന്വേഷണം ആവശ്യപ്പെട്ട് മന്ത്രി എസ്‌ഐടിക്ക് കത്ത് നല്‍കുകയായിരുന്നു.

മുന്‍ ദേവസ്വം പ്രസിഡന്റ് പി.എസ് പ്രശാന്തിന്റെ ഭരണസമിതിയില്‍ അംഗമായിരുന്നു സന്തോഷ്. ശബരിമല സ്വര്‍ണ്ണക്കൊള്ളയില്‍ കൃത്യമായ ഗൂഢാലോചന നടന്നിട്ടുണ്ടെന്നാണ് എസ്‌ഐടിയുടെ നിഗമനം.

അതേസമയം പി.എസ് പ്രശാന്തിന്റെ നേതൃത്വത്തിലുള്ള 2025ലെ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ഭരണസമിതിയെക്കൂടി പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്താനുള്ള നീക്കത്തിലാണ് എസ്‌ഐടി.

സ്വര്‍ണപ്പാളികള്‍ കൈമാറിയതില്‍ വലിയ ദുരൂഹതയുണ്ടെന്നും മുന്‍ ഭരണസമിതിക്ക് ഗുരുതരമായ വീഴ്ചകള്‍ സംഭവിച്ചുവെന്നും ചൂണ്ടിക്കാട്ടി അന്വേഷണസംഘം ഹൈക്കോടതിയില്‍ വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു.

ഹൈക്കോടതിയുടെ യാതൊരു അനുമതിയും വാങ്ങാതെയാണ് 2025ല്‍ ദ്വാരപാലക ശില്‍പങ്ങളും കട്ടിളപ്പാളികളും സ്വര്‍ണം പൂശാനായി നല്‍കിയതെന്ന് എസ്‌ഐടിയുടെ അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. കൂടാതെ, 2019ല്‍ നടന്ന സമാനമായ ഇടപാട് മറച്ചുവെക്കാനും മുന്‍ ഭരണസമിതിയുടെ ഭാഗത്തുനിന്ന് ശ്രമമുണ്ടായതായി റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

പൂര്‍ണമായ അറിവോടും ബോധ്യത്തോടും കൂടിയാണ് ഭരണസമിതി അംഗങ്ങള്‍ പാളികള്‍ കൊടുത്തുവിട്ടതെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് പി.എസ് പ്രശാന്ത് ഉള്‍പ്പെടെയുള്ളവരെ പ്രതി ചേര്‍ക്കുന്നത്.

പി.എസ് പ്രശാന്തിനും ബോര്‍ഡ് അംഗങ്ങള്‍ക്കും പുറമെ, ദേവസ്വം സെക്രട്ടറി, തിരുവാഭരണം കമ്മീഷണര്‍ തുടങ്ങിയ ഉന്നത ഉദ്യോഗസ്ഥരും പുതിയ പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടാന്‍ സാധ്യതയുണ്ട്. പി.എസ് പ്രശാന്തിന്റെ കാലത്തെ ഇടപാടുകളിലെ ഭരണപരമായ വീഴ്ചകള്‍ക്കും ഗൂഢാലോചനകള്‍ക്കും എതിരെ പ്രത്യേകമായി കേസെടുക്കാനാണ് എസ്‌ഐടിയുടെ തീരുമാനം.

TAGS :

Next Story