ശബരിമല സ്വർണക്കൊള്ള:പത്മകുമാറിന്റെ വീട്ടിൽ എസ്‌ഐടി പരിശോധന
12 മണിയോടെ ആരംഭിച്ച പരിശോധന തുടരുന്നു

പത്തനംതിട്ട: ശബരിമല സ്വർണക്കൊള്ളയിൽ അറസ്റ്റിലായ പത്മകുമാറിന്റെ വീട്ടിൽ റെയ്ഡ്. ആറന്മുളയിലെ വീട്ടിലാണ് എസ്‌ഐടി സംഘം റെയ്ഡ് നടത്തുന്നത്. വെള്ളിയാഴ്ച ഉച്ചയോടെയാണ് പ്രത്യേക അന്വേണസംഘം പത്മകുമാറിന്റെ വീട്ടിലെത്തി പരിശോധന ആരംഭിച്ചത്. പരിശോധന തുടരുകയാണ്.
വനിത പൊലീസ് ഉദ്യോഗാസ്ഥർ അടമുള്ള സംഘമാണ് പരിശോധന നടത്തുന്നത്. വീടിനോടുള്ള ചേർന്നുള്ള ഓഫീസ് മുറിയിലാണ് പ്രധാനമായും പരിശോധിക്കുന്നത്. ദേവസ്വം ബോർഡ് പ്രസിഡന്റായിരുന്ന കാലത്തെ ഇടപാടുകൾ സംബന്ധിച്ചുള്ള കൂടുതൽ വിവരങ്ങൾ തേടിയാണ് പരിശോധന.
ശബരിമലയിലെ യോഗദണ്ഡിൽ സ്വർണം പൂശുന്നതിൽ പത്മകുമാറിന്റെ മകന്റെ പങ്കും പരിശോധിക്കുന്നുണ്ട്. യോഗദണ്ഡിൽ സ്വർണം പൂശുന്നതിന്റെ ചുമതല പത്മകുമാറിന്റെ മകനാണ് നൽകിയിരുന്നത്. അത് വിവാദമായിരുന്നു. ഉണ്ണികൃഷ്ണൻ പോറ്റിക്ക് ശബരിമലയിൽ തട്ടിപ്പ് നടത്താൻ അവസരം ഒരുക്കി കൊടുത്തതിൽ പത്മകുമാറിന്റൈ പങ്ക് എസ്‌ഐടിക്ക് ബോധ്യപ്പെട്ടിട്ടുണ്ട്.
Adjust Story Font
16

