Quantcast

ശബരിമല സ്വർണക്കൊള്ള; എൻ.വാസുവിനെ വിശദമായി ചോദ്യം ചെയ്യാൻ എസ്ഐടി

ശബരിമല സ്വർണക്കൊള്ള കേസിൽ ദേവസ്വം ബോർഡ് മുൻ പ്രസിഡൻറ് എ.പത്മകുമാറിനെ പ്രത്യേക അന്വേഷണസംഘം ഉടൻ ചോദ്യം ചെയ്യും

MediaOne Logo

Web Desk

  • Updated:

    2025-11-16 04:44:22.0

Published:

16 Nov 2025 7:13 AM IST

ശബരിമല സ്വർണക്കൊള്ള; എൻ.വാസുവിനെ വിശദമായി ചോദ്യം ചെയ്യാൻ എസ്ഐടി
X

തിരുവനന്തപുരം: ശബരിമല സ്വർണകൊള്ള കേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡൻറ് എൻ.വാസുവിനെ കസ്റ്റഡിയിൽ ആവശ്യപ്പെട്ട് പ്രത്യേക അന്വേഷണസംഘം നാളെ അപേക്ഷ നൽകും. വാസുവിനെ വിശദമായി ചോദ്യം ചെയ്യാനാണ് എസ്ഐടിയുടെ തീരുമാനം. വാസുവിനെ ചോദ്യം ചെയ്യുന്നതിലൂടെ തട്ടിപ്പിനെ കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭിക്കുമെന്നാണ് അന്വേഷണസംഘത്തിന്റെ കണക്കുകൂട്ടൽ.

ശബരിമല സ്വർണക്കൊള്ള കേസിൽ ദേവസ്വം ബോർഡ് മുൻ പ്രസിഡൻറ് എ.പത്മകുമാറിനെ പ്രത്യേക അന്വേഷണസംഘം ഉടൻ ചോദ്യം ചെയ്യും. പത്മകുമാറിനോട് ചോദ്യം ചെയ്യാനായി ഹാജരാകാനാവശ്യപ്പെട്ട് നോട്ടീസ് നൽകിയിരുന്നെങ്കിലും ബന്ധുവിന്റെ മരണത്തെ തുടർന്ന് രണ്ടുദിവസത്തെ സാവകാശം തേടിയിരുന്നു.

ഇത് പൂർത്തിയായ സാഹചര്യത്തിലാണ് ഉടൻതന്നെ ചോദ്യം ചെയ്യലിലേക്ക് കടക്കാൻ അന്വേഷണസംഘം തീരുമാനിച്ചത്. സ്വർണം ചെമ്പെന്ന് രേഖപ്പെടുത്തിയത് അന്നത്തെ ദേവസ്വം ബോർഡ് അംഗങ്ങൾ അറിഞ്ഞിരുന്നുവെന്നാണ് അന്വേഷണസംഘത്തിന്റെ കണ്ടെത്തൽ. സ്വർണക്കൊള്ളയിൽ പത്മകുമാറിന്റെ പങ്ക് സ്ഥിരീകരിച്ചാൽ ഉടൻ തന്നെ അറസ്റ്റിലേക്ക് കടക്കും.

TAGS :

Next Story