'തദ്ദേശ തെരഞ്ഞെടുപ്പിലെ മൂന്ന് ടേം വ്യവസ്ഥയിലെ ഇളവ് എല്ലാവർക്കും ബാധകമല്ല, മാനദണ്ഡങ്ങൾക്ക് വിധേയം'; സാദിഖലി തങ്ങൾ
യുഡിഎഫിലെ സീറ്റ് വിഭജന ചർച്ചകളിൽ ഘടകകക്ഷികൾ യോജിപ്പിന്റെ പാതയിലാണെന്നും സാദിഖലി തങ്ങൾ മീഡിയവണിനോട് പറഞ്ഞു

മലപ്പുറം: തദ്ദേശ തെരഞ്ഞെടുപ്പിൽ മുസ്‍ലിം ലീഗിൽ മൂന്ന് ടേം വ്യവസ്ഥയിലെ ഇളവ് എല്ലാവർക്കും ബാധകമല്ലെന്ന് മുസ്‍ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ സാദിഖലി ശിഹാബ് തങ്ങൾ. മൂന്ന് ടേം വ്യവസ്ഥയിൽ ചില മാനദണ്ഡങ്ങൾക്ക് വിധേയമായി മാത്രമാണ് ഇളവെന്നും സാദിഖലി തങ്ങൾ പറഞ്ഞു.യുഡിഎഫിലെ സീറ്റ് വിഭജന ചർച്ചകളിൽ ഘടകകക്ഷികൾ യോജിപ്പിന്റെ പാതയിലാണ്. തെരഞ്ഞെടുപ്പിന്റെ പ്രാധാന്യം കണക്കിലെടുത്ത് എല്ലാവരും വിട്ടു വീഴ്ചചെയ്യുന്നുണ്ടെന്നും സാദിഖലി തങ്ങൾ മീഡിയവണിനോട് പറഞ്ഞു.
'ഇളവ് മാനദണ്ഡങ്ങൾക്ക് വിധേയമായി മാത്രമാണ് നല്‍കുക. ചിലയിടത്ത് വിട്ടുവീഴ്ച ചെയ്യേണ്ടിവരും. എല്ലായിടത്തുമില്ല, പാർട്ടി ഘടകങ്ങൾ ഒറ്റക്കെട്ടായി ആവശ്യപ്പെട്ടാൽ മാത്രം ഇളവ് പരിഗണിക്കും. നേതൃത്വത്തിൻ്റെ അറിവോടെ മാത്രമേ ഇളവ് അനുവദിക്കൂ.ഇളവ് ആവശ്യപ്പെടുന്നവർ കുറവാണ്. തെരഞ്ഞെടുപ്പിന്റെ ഗൗരവം കണക്കിലെടുത്ത് പാർട്ടികൾ നിലപാട് സ്വീകരിക്കുന്നു.സീറ്റ് വിഭജന ചർച്ചകൾ ഏതാണ്ട് പൂർത്തിയായി.തെക്കൻ കേരളത്തിൽ ഇത്തവണ നല്ല പരിഗണന ലഭിക്കുന്നു.മുന്നണിയിൽ എല്ലാവരും പരമാവധി വിട്ടുവീഴ്ച ചെയ്യുന്നുണ്ട്.പ്രശ്നങ്ങൾ ഉണ്ടെങ്കിൽ നേതൃത്വം ഇടപെട്ട് പരിഹരിക്കും'..സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു.
'സാമ്പാർ മുന്നണികൾ ഇത്തവണ പ്രകടമായി വരുമെന്ന് കരുതുന്നില്ല. ചില നേതാക്കൾക്ക് അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടാകാം.പക്ഷേ തെരഞ്ഞെടുപ്പിനായി അണികൾ സജ്ജമാണ്.വിജയം മാത്രമാണ് പ്രധാനം.ഇതില്‍ പ്രവർത്തകർക്കിടയിൽ ഏകാഭിപ്രായമാണ്. തെരഞ്ഞെടുപ്പിന്റെ പ്രാധാന്യം കണക്കിലെടുത്ത് ലീഗ് നേരത്തെ തയ്യാറാണ്'. അദ്ദേഹം പറഞ്ഞു.
Adjust Story Font
16

