Quantcast

'സമസ്തയുടെ സത്യസരണിയിൽ അവർ പതറാതെ നിലകൊള്ളും'; വാഫി വിഷയത്തിൽ സാദിഖലി തങ്ങൾ

സിഐസിയും സമസ്തയും തമ്മിലുള്ള അഭിപ്രായ ഭിന്നതകൾ സമ്മേളന ബഹിഷ്‌കരണത്തിൽ എത്തിനിൽക്കുന്ന സാഹചര്യത്തിലാണ് സാദിഖലി തങ്ങളുടെ പ്രതികരണം.

MediaOne Logo
സമസ്തയുടെ സത്യസരണിയിൽ അവർ പതറാതെ നിലകൊള്ളും; വാഫി വിഷയത്തിൽ സാദിഖലി തങ്ങൾ
X

കോഴിക്കോട്: വാഫി-വഫിയ്യ വിദ്യാർഥികൾ സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ സത്യസരണിയിൽ പതറാതെ നിലകൊള്ളുമെന്ന് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ. സിഐസിയും സമസ്തയും തമ്മിലുള്ള അഭിപ്രായ ഭിന്നതകൾ സമ്മേളന ബഹിഷ്‌കരണത്തിൽ എത്തിനിൽക്കുന്ന സാഹചര്യത്തിലാണ് സാദിഖലി തങ്ങളുടെ പ്രതികരണം.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:

വാഫി - വഫിയ്യ.

ഇവർ ചരിത്രമെഴുതുകയാണ്.

ലളിത സുന്ദരമായ മതത്തിന്റെ സൗന്ദര്യത്തെ ലോകത്തേക്ക് തുറന്നുവെച്ച കലോത്സവ നഗരിയിൽ വച്ച് കോർഡിനേഷൻ ഓഫ് ഇസ്ലാമിക് കോളജസിനു കീഴിലുള്ള 97 സ്ഥാപനങ്ങളിൽ നിന്നും വാഫി പഠനം പൂർത്തിയാക്കിയ അഞ്ഞൂറോളം യുവപണ്ഡിതർക്ക് സനദ് നൽകി. പുതുകാലത്തിന്റെ സ്പന്ദനങ്ങളെ തൊട്ടറിയുന്ന ഈ പണ്ഡിത പ്രതിഭകൾ നാളെയുടെ പ്രതീക്ഷകളാണ്.

അഹ്‌ലുസ്സുന്നത്തി വൽജമാഅത്തിന്റെ പാതയിൽ, സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ സത്യസരണിയിൽ അവർ പതറാതെ നിലകൊള്ളും. അവരുടെ ഓരോ വാക്കിലും പെരുമാറ്റത്തിലും ആത്മവിശ്വാസത്തിന്റെ, സംഘടനാ ബോധത്തിന്റെ തുടിപ്പുകളുണ്ട്. സത്യത്തിനും നീതിക്കും വേണ്ടി നിലകൊള്ളാനും സമുദായ സേവനത്തിനും സമൂഹ നന്മക്കും വേണ്ടി അർപ്പണബോധത്തോടെ മുന്നേറാനും നാഥൻ തുണയ്ക്കട്ടെ.

TAGS :

Next Story