Quantcast

കോഴക്കേസിൽ ആരോപണം നിഷേധിച്ച് സൈബി ജോസ്

തനിക്കെതിരെ ഗൂഡാലോചന നടന്നിട്ടുണ്ടെന്നും അഭിഭാഷക അസോസിയേഷൻ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തർക്കങ്ങളാണ് ആരോപണത്തിന് പിന്നിലെന്നും സൈബി വിശദീകരണം നൽകി

MediaOne Logo

Web Desk

  • Updated:

    2023-02-16 05:56:35.0

Published:

16 Feb 2023 11:24 AM IST

Saibi Jose , allegation,corruption case,
X

കൊച്ചി: ജഡ്ജിമാരുടെ പേരിൽ കോഴ വാങ്ങിയെന്ന ആരോപണം നിഷേധിച്ച് സൈബി ജോസ്. ബാർ കൗൺസിൽ ഓഫ് കേരളയ്ക്കാണ് സൈബി ജോസ് മറുപടി നൽകിയത്. തനിക്കെതിരെ ഗൂഡാലോചന നടന്നിട്ടുണ്ടെന്നും അഭിഭാഷക അസോസിയേഷൻ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തർക്കങ്ങളാണ് ആരോപണത്തിന് പിന്നിലെന്നും സൈബി വിശദീകരണം നൽകി.

ഗൂഡാലോചനയടക്കമുള്ള കാര്യങ്ങള്‍ ബാർ കൗൺസിൽ അന്വേഷിക്കണമെന്നും സൈബി ആവശ്യപ്പെട്ടു.എന്നാൽ ആരോപണ വിധേയനായതിനാൽ മാത്രം സൈബിക്കെതിരെ നടപടി എടുക്കാൻ ബാർ കൗൺസിലിനാകില്ല. ഹൈക്കോടതി അഭിഭാഷകർ തന്നെയാണ് സൈബിക്കെതിരെ പരാതി നൽകിയത്. എന്നാൽ പരാതിക്കാർ തങ്ങളുടെ വിവരങ്ങള്‍ പുറത്തു വിട്ടിട്ടില്ല. കേസന്വേഷണം നടത്തുന്ന പൊലീസ് ഉദ്യോഗസ്ഥർക്ക് മാത്രമേ പരാതിക്കാരെ സംബന്ധിച്ച വിവരങ്ങള്‍ അറിയു. പരാതിക്കാരുടെ വീശഗീകരണം കേട്ട ശേഷമേ ബാർ കൗൺസിലിന് സൈബിക്കെതിരെ നടപടി എടുക്കാൻ സാധിക്കു.വിശദീകരണം പരിശോധിക്കാൻ ബാർകൗൺസിൽ യോഗം ചേരും.

TAGS :

Next Story