Quantcast

'വക്കീൽ ഫീസ് മാത്രമാണ് വാങ്ങിയത്'; കൈക്കൂലിക്കേസിൽ മൊഴി ആവർത്തിച്ച് സൈബി ജോസ് കിടങ്ങൂർ

എഫ്.ഐ.ആർ മറ്റന്നാൾ ഡി.ജി.പി അനിൽകാന്തിന് കൈമാറുമെന്ന് സിറ്റി പൊലീസ് കമ്മീഷണർ

MediaOne Logo

Web Desk

  • Updated:

    2023-01-25 09:18:51.0

Published:

25 Jan 2023 9:16 AM GMT

വക്കീൽ ഫീസ് മാത്രമാണ് വാങ്ങിയത്; കൈക്കൂലിക്കേസിൽ മൊഴി ആവർത്തിച്ച് സൈബി ജോസ് കിടങ്ങൂർ
X

കൊച്ചി: ഹൈക്കോടതി ജഡ്ജിമാരുടെ പേരിൽ കൈക്കൂലി വാങ്ങിയെന്ന കേസിൽ മൊഴിയിലുറച്ച് അഭിഭാഷകൻ സൈബി ജോസ് കിടങ്ങൂർ. വക്കീൽ ഫീസാണ് താൻ വാങ്ങിയതെന്ന് സൈബി വീണ്ടും മൊഴി നൽകി. പൊലീസിന്റെ ചോദ്യം ചെയ്യൽ നാല് മണിക്കൂറോളമാണ് നീണ്ടുനിന്നത്.

നേരത്തെ ഹൈക്കോടതി വിജിലൻസിന് ഇതേ മൊഴിയാണ് സൈബി ജോസ് നൽകിയിരുന്നത്. കേസുമായി ബന്ധപ്പെട്ട് അഭിഭാഷകരുടെ മൊഴിയും ആരോപണമുന്നയിച്ച നിർമ്മാതാവിന്റെ മൊഴിയും രേഖപ്പെടുത്തിയിട്ടുണ്ട്. എഫ്.ഐ.ആർ മറ്റന്നാൾ ഡി.ജി.പി അനിൽകാന്തിന് കൈമാറുമെന്ന് സിറ്റി പൊലീസ് കമ്മീഷണർ അറിയിച്ചു.

മൂന്ന് ജഡ്ജിമാരുടെ പേരിൽ സൈബി ജോസ് കിടങ്ങൂർ വൻ തോതിൽ പണം കൈപ്പറ്റിയിട്ടുണ്ടെന്നാണ് ഹൈക്കോടതി വിജിലൻസിന്റെ റിപ്പോർട്ട്. 72 ലക്ഷം രൂപ കൈപ്പറ്റിയെന്ന് അഭിഭാഷകർ മൊഴി നൽകി. ഒരു ജഡ്ജിയുടെ പേരിൽ മാത്രം വാങ്ങിയത് 50 ലക്ഷം രൂപയാണ്. നാല് അഭിഭാഷകരാണ് വിജിലൻസ് വിഭാഗത്തിന് മൊഴി നൽകിയത്. എറണാകുളം സൗത്ത് പൊലീസ് റജിസ്റ്റർ ചെയ്ത പീഡന കേസിൽ നിർമാതാവിന് 25 ലക്ഷം ചെലവായിട്ടുണ്ട്.

15 ലക്ഷം രൂപയാണ് സൈബി ഫീസായി വാങ്ങിയത്. 5 ലക്ഷം കുറക്കാൻ പറ്റുമോ എന്ന് ചോദിച്ചപ്പോൾ ജഡ്ജിന് കുറച്ചു കൂടുതൽ പൈസ കൊടുക്കേണ്ടതുണ്ട് എന്ന് സൈബി പറഞ്ഞുവെന്നാണ് മൊഴി. സൈബി സംശയാസ്പദമായ സാഹചര്യത്തിലുള്ള വ്യക്തിയാണെന്നും ഇയാൾ ആഡംബര ജീവിതമാണ് നയിച്ചതെന്നും ഹൈക്കോടതി വിജിലൻസിന്റെ റിപ്പോർട്ടിലുണ്ട്. സ്വന്തമായി മൂന്ന് ലക്ഷ്വറി കാറുകൾ ഉണ്ടെന്നും സൈബിയുടെ കക്ഷികൾ പ്രമുഖ സിനിമ താരങ്ങളാണെന്നും കണ്ടെത്തിയിട്ടുണ്ട്.

TAGS :

Next Story