'കെ. സുധാകരന്റെ രാഷ്ട്രീയ ധാർമികത ജി. സുധാകരനില്ല, പാർട്ടിയുടെ ചങ്കിൽ കുത്തി': വിമർശനവുമായി സജി ചെറിയാൻ
ജി. സുധാകരൻ കാണിച്ചത് രാഷ്ട്രീയ വഞ്ചനയാണെന്നും സജി ചെറിയാൻ പറഞ്ഞു

ആലപ്പുഴ: അമ്പലപ്പുഴ മണ്ഡലത്തിലെ യുഡിഎഫ് സ്വതന്ത്രൻ ജി. സുധാകരനെതിരെ വിമർശനവുമായി മന്ത്രി സജി ചെറിയാൻ. കോൺഗ്രസ് നേതാവ് കെ. സുധാകരന്റെ രാഷ്ട്രീയ ധാർമികത ജി. സുധാകരനില്ലെന്ന് സജി ചെറിയാൻ.
ജി. സുധാകരൻ പാർട്ടിയുടെ ചങ്കിൽ കുത്തി. കെ. സുധാകരന് സീറ്റ് കിട്ടിയില്ല, പക്ഷെ അദ്ദേഹം പാർട്ടിയെ ചതിച്ചില്ല. എന്നാൽ, ജി. സുധാകരൻ കാണിച്ചത് രാഷ്ട്രീയ വഞ്ചനയാണെന്നും സജി ചെറിയാൻ പറഞ്ഞു.
ചങ്കിൽ കുത്തിയവരെ കൂട്ട് പിടിച്ച് ജയിക്കാമെന്ന് കോൺഗ്രസ് കരുതേണ്ടെന്നും ചേർത്തലയിലെ എൽഡിഎഫ് സ്ഥാനാർഥി പി. പ്രസാദിൻ്റെ തെരഞ്ഞെടുപ്പ് യോഗത്തില്‍ സജി ചെറിയാന്‍ പറഞ്ഞു.
Next Story
Adjust Story Font
16

