സജി ചെറിയാൻ്റെ വിദ്വേഷ പ്രസ്താവന; പൊലീസിൽ മൊഴി നൽകി അനൂപ് വി.ആർ
ആലപ്പുഴ സൗത്ത് പൊലീസ് സ്റ്റേഷനിൽ എത്തിയാണ് മൊഴി നൽകിയത്

ആലപ്പുഴ: കാസർകോടും മലപ്പുറത്തും ആളുകൾ വർഗീയമായാണ് ജനപ്രതിനിധികളെ തെരഞ്ഞെടുക്കുന്നത് എന്ന മന്ത്രി സജി ചെറിയാൻ്റെ വിദ്വേഷ പ്രസ്താവനയിൽ പൊലീസിൽ മൊഴി നൽകി കെപിസിസി വക്താവ് അഡ്വ. അനൂപ് വി.ആർ. ആലപ്പുഴ സൗത്ത് പൊലീസ് സ്റ്റേഷനിൽ എത്തിയാണ് മൊഴി നൽകിയത്. ഫേസ്ബുക്ക് കുറിപ്പിലൂടെ അനൂപ് വി.ആർ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. മലപ്പുറം ജില്ലാ പഞ്ചായത്തിലും കാസർകോട് നഗരസഭയിലും ജയിച്ചവരുടെ പേരുകൾ നോക്കിയാലറിയാം വർഗീയ ധ്രുവീകരണമുണ്ടോ എന്നായിരുന്നു മുസ്‌ലിം സമുദായത്തെ ലക്ഷ്യമിട്ടുള്ള സജി ചെറിയാന്‍റെ പരാമർശം.
അനൂപ് വി.ആറിൻ്റെ ഫേസ്ബുക്ക് പോസ്റ്റ്
മന്ത്രി സജി ചെറിയാനെതിരായ പരാതിയിൽ പൊലീസ് സ്റ്റേഷനിൽ ഹാജരായി മൊഴി നൽകി. ആലപ്പുഴ സൗത്ത് പൊലീസ് നോട്ടീസ് നൽകി വിളിപ്പിച്ചത് പ്രകാരമാണ് നേരിട്ട് ഹാജരായി മൊഴി നൽകിയിരിക്കുന്നത്. കാസർകോടും മലപ്പുറത്തും ആളുകൾ വർഗീയമായാണ് ജനപ്രതിനിധികളെ തെരഞ്ഞെടുക്കുന്നത് എന്ന മന്ത്രി സജി ചെറിയാൻ്റെ വിദ്വേഷ പ്രസ്താവനയിലാണ് മൊഴി കൊടുത്തിരിക്കുന്നത്. മന്ത്രി നടത്തിയിരിക്കുന്ന പ്രസ്താവനയുടെ ഓഡിയോ/ വീഡിയോ ദൃശ്യങ്ങൾ ഉണ്ടെന്ന് മൊഴിയിൽ പറഞ്ഞിട്ടുണ്ട്. -
അഡ്വ അനൂപ് വി ആർ (കെപിസിസി വക്താവ് )
Adjust Story Font
16

