പ്രശസ്ത ഛായാഗ്രാഹകൻ സജി നായർ അന്തരിച്ചു; മരണം ഫ്ലാറ്റിൽ ബൾബ് മാറ്റുന്നതിനിടെ തെന്നിവീണ്
ഇന്നലെ തിരുവനന്തപുരത്തെ ശാന്തികവാടത്തിൽ സംസ്കാര ചടങ്ങുകൾ നടന്നു

തിരുവനന്തപുരം : പ്രശസ്ത ഛായാഗ്രാഹകൻ സജി നായർ അന്തരിച്ചു . ഫ്ലാറ്റിൽ വെച്ച് ബൾബ് മാറ്റുന്നതിനിടെ കാൽതെറ്റി ഉണ്ടായ വീഴ്ചയാണ് മരണകാരണമായത് . ഇന്നലെ തിരുവനന്തപുരത്തെ ശാന്തികവാടത്തിൽ സംസ്കാര ചടങ്ങുകൾ നടന്നു .
മുംബൈയിലും ദുബൈയിലും പരസ്യ ചിത്ര രംഗത്ത് പ്രവർത്തിച്ചുവന്ന സജി നായർ വിഖ്യാത സംവിധായകൻ ഷാജി എൻ. കരുണിന്‍റെ സ്വപാനം എന്ന ചിത്രത്തിന്‍റെ ഛായാഗ്രാഹകനായിട്ടാണ് മലയാളി പ്രേക്ഷകർക്ക് പരിചിതനാകുന്നത് . ഏറ്റവും മികച്ച ചിത്രത്തിനുള്ള സംസ്ഥാന പുരസ്‌കാരം നേടിയ വിധു വിൻസെന്‍റ് സംവിധാനം ചെയ്‌ത മാൻഹോൾ , ഗോപി കുറ്റിക്കോൽ സംവിധാനം ചെയ്ത അരയാക്കടവിൽ , ബീരൻ , ആശാ ആച്ചി ജോസഫ് സംവിധാനം ചെയ്ത ഒരേ ഉടൽ ( ഷോർട്ട് ഫിലിം ) , അന്യർ ( പനോരമ സെലക്ഷൻ ലഭിച്ച ഡോക്യുമെന്‍ററി ) തുടങ്ങി ഒട്ടേറെ മികച്ച സൃഷ്ടികൾക്ക് ക്യാമറ ചലിപ്പിച്ചിട്ടുണ്ട് .
Next Story
Adjust Story Font
16

