Quantcast

സര്‍ക്കാര്‍ ജീവനക്കാരുടെ പെന്‍ഷന്‍ പ്രായം ഉയര്‍ത്തണം; എയ്ഡഡ് നിയമനത്തിൽ സർക്കാർ ഇടപെടൽ വേണമെന്നും ശമ്പള പരിഷ്കരണ കമ്മീഷൻ

ജോലി സമയം ആഴ്ചയിൽ അഞ്ച് ദിവസം, രാവിലെ ഒമ്പത് മുതൽ വൈകീട്ട് അഞ്ച് വരെയാക്കണമെന്നും ശിപാര്‍ശയുണ്ട്

MediaOne Logo

Web Desk

  • Updated:

    2021-09-03 05:59:01.0

Published:

3 Sept 2021 11:22 AM IST

സര്‍ക്കാര്‍ ജീവനക്കാരുടെ പെന്‍ഷന്‍ പ്രായം ഉയര്‍ത്തണം; എയ്ഡഡ് നിയമനത്തിൽ സർക്കാർ ഇടപെടൽ വേണമെന്നും ശമ്പള പരിഷ്കരണ കമ്മീഷൻ
X

സർക്കാർ ജീവനക്കാരുടെ പെൻഷൻ പ്രായം ഉയർത്തണമെന്ന് ശമ്പള പരിഷ്കരണ കമ്മീഷൻ. ഉദ്യോഗസ്ഥരുടെ വിരമിക്കല്‍ പ്രായം 56ല്‍ നിന്ന് 57 ആയി ഉയര്‍ത്തണമെന്നാണ് ശിപാർശ. മുഖ്യമന്ത്രിക്ക് ഇന്നലെ സമർപ്പിച്ച ശമ്പള പരിഷ്കരണ കമ്മീഷന്‍റെ രണ്ടാമത്തേതും അവസാനത്തെയുമായ റിപ്പോർട്ടിലാണ് ശിപാർശകൾ ഉള്ളത്.

എയ്ഡഡ് നിയമനങ്ങള്‍ക്ക് റിക്രൂട്ട്മെന്റ് ബോർഡ് രൂപീകരിക്കണം. ബോർഡില്‍ മാനേജ്മെന്റ്, സർക്കാർ, യൂണിവേഴ്സിറ്റി പ്രതിനിധികള്‍ വേണമെന്നും നിയമനത്തിലെ പരാതി പരിഹരിക്കാന്‍ ഓംപുഡ്സ്മാനെ നിയമിക്കണമെന്നും ശിപാർശയിലുണ്ട്.

ജോലി സമയത്തില്‍ ക്രമീകരണം വേണമെന്നും ശമ്പള പരിഷ്കരണ കമ്മീഷൻ ശിപാര്‍ശ ചെയ്യുന്നു. ജോലി ആഴ്ചയിൽ അഞ്ച് ദിവസം രാവിലെ ഒമ്പത് മുതൽ അഞ്ച് മണി വരെയാക്കണം. അവധി ദിവസങ്ങൾ വർഷത്തിൽ 12 ദിവസമാക്കണം. സർവീസിലിരിക്കെ മരിക്കുന്നവരുടെ കുടുംബത്തിന് പൂർണ പെൻഷൻ നൽകണമെന്നും ശിപാർശയുണ്ട്.

TAGS :

Next Story