Quantcast

സമസ്ത 100ാം വാർഷികം; ഉദ്ഘാടന സമ്മേളനം ജനുവരി 28ന് ബംഗളൂരുവിൽ

രണ്ട് വർഷം നീണ്ടുനിൽക്കുന്ന പരിപാടികളുടെ ഉദ്ഘാടന സമ്മേളനമാണ് ബംഗളൂരുവിൽ വച്ച് നടക്കുന്നത്

MediaOne Logo

Web Desk

  • Published:

    7 Dec 2023 5:25 AM GMT

amastha 100th Anniversary; Inaugural conference on January 28 in Bengaluru
X

കോഴിക്കോട്: സമസ്തയുടെ 100ാം വാർഷികം ഉദ്ഘാടന സമ്മേളനം 2024 ജനുവരി 28ന് ബംഗളൂരുവിൽ. കോഴിക്കോട് ചേർന്ന സമസ്ത കേരള ജംഇയ്യത്തുൽ ഉലമാ കേന്ദ്ര മുശാവറ യോഗത്തിലാണ് തീരുമാനം

ആദർശ വിശുദ്ധിയോടെ ശതാബ്ദി പിന്നിടുന്ന സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ പ്രവർത്തനങ്ങൾ ദേശീയ തലത്തിൽ കൂടുതൽ വ്യാപിക്കുന്നതിന്റെ ഭാഗമായി നിരവധി പദ്ധതികളാണ് നടപ്പാക്കാൻ ഉദ്ദേശിക്കുന്നത്.

2016ൽ ആലപ്പുഴയിൽ നടന്ന 90ാം വാർഷിക മഹാ സമ്മേളനത്തിൽ വച്ചായിരുന്നു സമസ്ത100ാം വാർഷികം 2026ൽ ഫെബ്രുവരിയിൽ നടത്തുമെന്ന പ്രഖ്യാപനം. രണ്ട് വർഷം നീണ്ടുനിൽക്കുന്ന പരിപാടികളുടെ ഉദ്ഘാടന സമ്മേളനമാണ് ജനുവരി 28ന് ബംഗളൂരുവിൽ വച്ച് നടക്കുന്നത്. സ്വാഗതസംഘം രൂപീകരണം അടുത്താഴ്ച ബംഗളൂരുവിൽ വച്ച് നടക്കും.

സമസ്ത കേരള ജംഇയ്യത്തുൽ ഉലമായുടെ ആശയാദർശങ്ങൾ അംഗീകരിച്ച് പ്രവർത്തിക്കുന്ന സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട് നടത്തുന്ന പരിപാടികളിൽ ഇസ്‌ലാമിന് നിരക്കാത്തതും പരിശുദ്ധ അഹ്ലുസ്സുന്നത്തിവൽ ജമാഅത്തിന്റെ ആശയാദർശങ്ങൾക്ക് വിരുദ്ധവുമായ യാതൊന്നും ഉണ്ടാവാൻ പാടില്ലാത്തതാണെന്നും മേലിൽ ആവർത്തിക്കാതിരിക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കാനും സ്ഥാപനങ്ങൾക്കും ബന്ധപ്പെട്ടവർക്കും നിർദേശം നൽകാനും യോഗത്തിൽ തീരുമാനമായി.

സമസ്തയുടെയും പോഷകസംഘടനകളുടെയും ഔദ്യോഗിക പദവിയിലിരിക്കുന്നവർ ബിദഈ പ്രസ്ഥാനക്കാരുടെ പരിപാടികളിൽ സംബന്ധിച്ചാൽ അവർക്കെതിരേ അച്ചടക്ക നടപടി സ്വീകരിക്കാനും യോഗത്തിൽ തീരുമാനമായിട്ടുണ്ട്.

യോഗത്തിൽ സമസ്ത പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ് രി മുത്തുക്കോയ തങ്ങൾ അധ്യക്ഷനായി. ജനറൽ സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ് ലിയാർ സ്വാഗതം പറഞ്ഞു. എം.ടി അബ്ദുല്ല മുസ് ലിയാർ, പി.പി ഉമർ മുസ് ലിയാർ കൊയ്യോട്, യു.എം അബ്ദുറഹിമാൻ മുസ് ലിയാർ, എം.കെ മൊയ്തീൻ കുട്ടി മുസ് ലിയാർ കോട്ടുമല, എം.പി കുഞ്ഞിമുഹമ്മദ് മുസ് ലിയാർ നെല്ലായ, കെ. ഉമർ ഫൈസി മുക്കം, വി. മൂസക്കോയ മുസ് ലിയാർ, പി.കെ മൂസക്കുട്ടി ഹസ്റത്ത്, കെ. ഹൈദർ ഫൈസി പനങ്ങാങ്ങര, ഡോ. ബഹാഉദ്ദീൻ മുഹമ്മദ് നദ്‌വി കൂരിയാട്, എം. മൊയ്തീൻ കുട്ടി ഫൈസി വാക്കോട്, എ.വി അബ്ദുറഹിമാൻ മുസ് ലിയാർ, കെ.കെ.പി അബ്ദുല്ല മുസ് ലിയാർ, പി.കെ ഹംസ കുട്ടി മുസ് ലിയാർ ആദൃശേരി, ഐ.ബി ഉസ് മാൻ ഫൈസി, എം.എം അബ്ദുല്ല ഫൈസി എടപ്പാല, എം.പി മുസ്തഫൽ ഫൈസി, ബി.കെ അബ്ദുൽ ഖാദിർ മുസ്‌ലിയാർ ബംബ്രോണ, പി.എം അബ്ദുസ്സലാം ബാഖവി വടക്കേകാട്, എം.പി അബ്ദുൽ ഖാദിർ മുസ് ലിയാർ പൈങ്കണ്ണിയൂർ, എം.വി ഇസ് മായിൽ മുസ് ലിയാർ, സി.കെ സൈദാലികുട്ടി ഫൈസി കോറാട്, അസ്ഗറലി ഫൈസി പട്ടിക്കാട്, സി.കെ അബ്ദുറഹിമാൻ ഫൈസി അരിപ്ര, കെ.എം ഉസ്മാൻ ഫൈസി തോടാർ, അബൂബക്കർ ദാരിമി ഒളവണ്ണ, പി.വി അബ്ദുൽ സലാം ദാരിമി ആലമ്പാടി എന്നിവർ ചർച്ചയിൽ പങ്കെടുത്തു.

TAGS :

Next Story