Quantcast

സമസ്ത നൂറാം വാർഷിക സമ്മേളനം ഇന്ന് സമാപിക്കും

മുഖ്യമന്ത്രി പിണറായി വിജയന്‍, കര്‍ണാടക ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാര്‍, പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ തുടങ്ങിയവര്‍ പങ്കെടുക്കും

MediaOne Logo

Web Desk

  • Published:

    8 Feb 2026 7:39 AM IST

സമസ്ത നൂറാം വാർഷിക സമ്മേളനം ഇന്ന് സമാപിക്കും
X

കാസര്‍കോഡ്: സമസ്ത നൂറാം വാർഷിക സമ്മേളനം ഇന്ന് സമാപിക്കും. വൈകുന്നേരം നാലിന് കാസർകോട് കുണിയയില്‍ നടക്കുന്ന പൊതുസമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയന്‍, കര്‍ണാടക ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാര്‍, പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍,പി.കെ കുഞ്ഞാലിക്കുട്ടി തുടങ്ങി പ്രമുഖർ പങ്കെടുക്കും.

അല്‍ അസ്ഹര്‍ യൂനിവേഴ്‌സിറ്റി റെക്ടര്‍ ഡോ. സലാമ ജുമുഅ ദാവൂദ് ഉദ്ഘാടനം ചെയ്യും. പാണക്കാട് സാദിഖലി തങ്ങള്‍ മുഖ്യപ്രഭാഷണം നിര്‍വഹിക്കും. സമസ്ത അധ്യക്ഷന്‍ ജിഫ്രി തങ്ങള്‍ ഉൾപ്പെടെ സമസ്ത നേതാക്കളും പൊതു സമ്മേളനത്തിൽ സംസാരിക്കും.


TAGS :

Next Story