'ഇനി പറയൂ പിണറായി വിജയൻ ഇടതോ വലതോ'; സിപിഎമ്മിനെ വിമർശിച്ച് സമസ്ത എപി വിഭാഗം വാരിക
'ഇടതുപക്ഷ വേഷമിട്ട് നടത്തിയ വലതുപക്ഷ തിരുവാതിര'

കോഴിക്കോട്: സിപിഎമ്മിനെ വിമർശിച്ച് സമസ്ത എപി വിഭാഗം വാരിക. 'ഇനി പറയൂ പിണറായി വിജയൻ ഇടതോ വലതോ' എന്ന പേരിലാണ് രിസാലയിൽ ലേഖനം.
ബംഗാളിൽ നിന്നും ത്രിപുരയിൽ നിന്നും സിപിഎം പാഠം പഠിച്ചില്ല. ഇടതുപക്ഷ വേഷമിട്ട് നടത്തിയ വലത് പക്ഷ തിരുവാതിരയെന്നും കാപട്യങ്ങൾ അവസാനിപ്പിക്കൂവെന്നും ലേഖനത്തിൽ ചൂണ്ടിക്കാട്ടി.
ബംഗാൾ മോഡൽ രക്ഷാപ്രവർത്തനം ആണ് സർക്കാർ നടത്തിയ അയ്യപ്പ സംഗമം. മുഖ്യമന്ത്രിയുടെ വാഹനത്തിൽ വെള്ളാപ്പള്ളിയെത്തിയത് മറ്റൊരു അബദ്ധം. ശബരിമല സുപ്രിംകോടതി വിധി കൈകാര്യം ചെയ്യുന്നതിൽ വീഴ്ച പറ്റിയെന്നും കെ.കെ ജോഷി രിസാലയിൽ എഴുതിയ ലേഖനത്തിൽ പറയുന്നു.
Next Story
Adjust Story Font
16

