Quantcast

കരുവാരക്കുണ്ട് സ്‌കൂളിലെ ക്രമക്കേട്: മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തി സമസ്ത നേതാക്കൾ

ഉമർഫൈസി മുക്കം, ഹമീദ് ഫൈസി അമ്പലക്കടവ്, മോയിന്‍കുട്ടി മാസ്റ്റര്‍ എന്നിവരാണ് മുഖ്യമന്ത്രിയെ കണ്ടത്

MediaOne Logo

Web Desk

  • Updated:

    2024-05-23 01:17:25.0

Published:

22 May 2024 2:56 PM GMT

Pinarayi Vijayan
X

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തി സമസ്ത നേതാക്കള്‍. ഉമർഫൈസി മുക്കം, ഹമീദ് ഫൈസി അമ്പലക്കടവ്, മോയിന്‍കുട്ടി മാസ്റ്റര്‍ എന്നിവരാണ് മുഖ്യമന്ത്രിയെ കണ്ടത്. മലപ്പുറം ദാറുന്നജാത്ത് സ്കൂളിലെ ക്രമക്കേട് വിഷയം ചർച്ച ചെയ്തെന്നാണ് സൂചന. അതേസമയം സമസ്ത മതവിദ്യാഭ്യാസ ബോർഡുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചർച്ച ചെയ്യാനാണ് മുഖ്യമന്ത്രിയെ കണ്ടതെന്നാണ് വിശദീകരണം.

കരുവാരക്കുണ്ട് ദാറുന്നജാത്ത് ഓർഫനേജ് സ്കൂളിലെ അധ്യാപകരായ ഒ.സുലാഫ, നിഷാത്ത സുല്‍ത്താന, സി.റൈഹാന എന്നിവർ ജോലി ചെയ്യാതെ ശമ്പളം വാങ്ങി എന്നതാണ് മലപ്പുറം ഉപവിദ്യാഭ്യാസ ഡയറ്കടർ കണ്ടെത്തിയ ക്രമക്കേട്. നടപടി നേരിട്ടതിൽ ഒരു അധ്യാപിക ഹമീദ് ഫൈസി അമ്പലക്കടവിന്റെ മകളും മറ്റൊരാൾ ബന്ധുവുമാണ്.

ഒരു കോടിയോളം രൂപ ചെയ്യാത്ത ജോലിയുടെ പേരില്‍ എട്ടുവർഷത്തോളം മൂന്നു അധ്യാപകരും, ശമ്പളമായും ആനുകൂല്യമായും കൈപ്പറ്റിയെന്നാണ് പറയുന്നത്. മുന്‍കൂർ പ്രാബല്യത്തോടെ നിയമനാംഗീകാരം വാങ്ങാനായി കൃത്രിമ രേഖ ചമയ്ക്കുകയും ഹാജർ രേഖകളില്‍ കൃത്രിമം നടത്തുകയും ചെയ്തു. അധ്യാപകർക്കെതിരെയും സ്കൂള്‍ മാനേജർക്കെതിരെയും ക്രിമിനല്‍ നടപടി സ്വീകരിക്കണമെന്നും മലപ്പുറം ഉപവിദ്യാഭ്യാസ ഡയറക്ടര്‍ റിപ്പോർട്ട് നല്‍കിയിരുന്നു. ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ചുമതല ഏറ്റെടുക്കണമെന്നും ഡി.ഡി.ഇ ശിപാർശ ചെയ്തു.

അന്വേഷണ റിപ്പോർട്ട് കഴിഞ്ഞ ദിവസമാണ് പൊതുവിദ്യാഭ്യാസ ഡയറക്ടർ സർക്കാറിന് സമർപ്പിച്ചത്. ഈ റിപ്പോർട്ട് വാർത്തയായതോടെ സമസ്തക്കുള്ളിൽ ലീഗിനെ അനുകൂലിക്കുന്നവരും എതിർക്കുന്നവരും തമ്മിൽ പോര് രൂക്ഷമായിരുന്നു.

TAGS :

Next Story