Quantcast

'കൈവെട്ട് പരാമർശം ആലങ്കാരികം'; സത്താർ പന്തല്ലൂരിനെ പിന്തുണച്ച് സമസ്തയിലെ ഒരുവിഭാഗം നേതാക്കൾ

എസ്.കെ.എസ്.എസ്.എഫ് മുഖദ്ദസ് സന്ദേശയാത്രയുടെ വേദിയിലായിരുന്നു സത്താർ പന്തല്ലൂരിന്റെ വിവാദ പരാമർശം.

MediaOne Logo

Web Desk

  • Published:

    17 Jan 2024 12:24 PM IST

samastha leaders support sathar panthalloor statement
X

കോഴിക്കോട്: കൈവെട്ട് പരാമർശത്തിൽ എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന വൈസ് പ്രസിഡന്റ് സത്താർ പന്തല്ലൂരിനെ പിന്തുണച്ച് സമസ്തയിലെ ഒരുവിഭാഗം നേതാക്കൾ. കൈവെട്ട് പരാമർശം ആലങ്കാരികം മാത്രമാണെന്നും സന്ദർഭത്തിൽനിന്ന് അടർത്തിയെടുത്ത് വിവാദമാക്കുന്നത് ദുഷ്ടലാക്കോടെയാണെന്നും നേതാക്കൾ പ്രസ്താവനയിൽ പറഞ്ഞു. സമസ്ത മുശവറാംഗങ്ങളായ എ.വി അബ്ദുറഹ്മാൻ മുസ്‌ലിയാർ, ഉമർ ഫൈസി മുക്കം, വാക്കോട് മൊയ്തീൻ കുട്ടി ഫൈസി, എസ്.വൈ.എസ് നേതാവ് അബ്ദുൽ ഹമീദ് ഫൈസി അമ്പലക്കടവ് തുടങ്ങിയ നേതാക്കളാണ് പ്രസ്താവനയിറക്കിയത്.

എസ്.കെ.എസ്.എസ്.എഫ് മുഖദ്ദസ് സന്ദേശയാത്രയുടെ വേദിയിലായിരുന്നു സത്താർ പന്തല്ലൂരിന്റെ വിവാദ പരാമർശം. പരാമർശത്തിൽ സത്താറിനെതിരെ പൊലീസ് കേസെടുത്തിരുന്നു. നേതാക്കൾ സംസാരിക്കുമ്പോൾ വാക്കുകൾ സൂക്ഷിച്ച് ഉപയോഗിക്കണമെന്നും വികാരവും ആവേശവും ഉണ്ടാവുമ്പോൾ എന്തെങ്കിലും പറയരുതെന്നും സമസ്ത പ്രസിഡന്റ് ജിഫ്രി തങ്ങൾ നേരത്തെ പറഞ്ഞിരുന്നു.

TAGS :

Next Story