കോഴിക്കോട്ട് സമസ്ത മുശാവറ യോഗം ചേർന്നു; വിവാദ വിഷയങ്ങൾ ചർച്ചയായി
പട്ടിക്കാട് ജാമിഅ നൂരിയ്യ കോളജിൽ നിന്ന് മുശാവറ അംഗം അസ്ഗറലി ഫൈസിയെ പുറത്താക്കിയതിലും സമസ്ത-സിഐസി തർക്കവും ഉൾപ്പെടെയുള്ള വിഷയങ്ങളിൽ വിശദ ചർച്ചയുണ്ടായി.

കോഴിക്കോട്: വിവാദങ്ങൾക്കിടെ ഇന്ന് കോഴിക്കോട് ചേർന്ന സമസ്ത മുശാവറ യോഗം സമീപകാല വിവാദങ്ങള്‍ വിശദമായി ചർച്ച ചെയ്തു.
പട്ടിക്കാട് ജാമിഅ നൂരിയ്യ കോളജിൽ നിന്ന് മുശാവറ അംഗം അസ്ഗറലി ഫൈസിയെ പുറത്താക്കിയതിലും സമസ്ത-സിഐസി തർക്കവും ഉൾപ്പെടെയുള്ള വിഷയങ്ങളിൽ വിശദ ചർച്ചയുണ്ടായി.
അസ്ഗറലി ഫൈസിയെ പുറത്താക്കിയത് പുനഃപരിശോധികണം എന്ന് ജാമിഅ നൂരിയ കോളേജ് ഭരണസമിതിയോട് ആവശ്യപ്പെടനാണ് തീരുമാനം. സിഐസി, സമസ്തയുടെ നിർദേശങ്ങൾ അംഗീകരിക്കാൻ വേണ്ട നടപടികൾ സ്വീകരിക്കാനും യോഗത്തിൽ തീരുമാനിച്ചു. ഇതുമായി ബന്ധപ്പെട്ട് പാണക്കാട് സാദിഖലി ശിഹാബ് തങ്ങളുമായി കൂടിക്കാഴ്ച്ച നടത്തും.
വഖഫ് ഭേദഗതി നിയമത്തിന് എതിരെ കഴിഞ്ഞ ദിവസം എറണാകുളത്ത് സുന്നി സംഘടനകൾ സംഘടിപ്പിച്ച സമ്മേളനവും യോഗത്തിൽ ചർച്ചയായി. സമസ്ത പരിപാടിയിൽ സഹകരിക്കുമ്പോൾ മുശാവറയിൽ ചർച്ച വേണമെന്നും, മുശാവറ തീരുമാനം വേണമെന്നുമാണ് യോഗത്തിൽ ഉയർന്ന ആവശ്യം. ഇതുമായി ബന്ധപ്പെട്ട് സമസ്തക്ക് ലഭിച്ച പരാതി പരിശോധിക്കാൻ സമിതിയേയും നിശ്ചയിക്കാനും തീരുമാനിച്ചു.
Adjust Story Font
16

