Quantcast

'ലിംഗനീതി ഞങ്ങൾ സ്വാഗതം ചെയ്യുന്നുണ്ട് പക്ഷേ ലിംഗസമത്വം അർഥശൂന്യമാണ്'- ജെൻഡർ ന്യൂട്രാലിറ്റിയിൽ പള്ളികളിൽ ബോധവത്കരണം നടത്താന്‍ സമസ്ത

'പെൺകുട്ടികൾക്ക് കംഫർട്ടായ ഡ്രസ് ധരിക്കാമെന്ന് പറയുന്നത് പോലെ തന്നെ ഇഷ്ടമല്ലാത്ത ഡ്രസ് ധരിക്കുന്നില്ല എന്ന പറയാനും എനിക്ക് പർദ മതി, ചുരിദാർ മതി, സാരി മതി എന്ന് പറയാനുള്ള അവസരവും അവർക്കുണ്ട്...

MediaOne Logo

Web Desk

  • Published:

    12 Aug 2022 1:02 PM GMT

ലിംഗനീതി ഞങ്ങൾ സ്വാഗതം ചെയ്യുന്നുണ്ട് പക്ഷേ ലിംഗസമത്വം അർഥശൂന്യമാണ്- ജെൻഡർ ന്യൂട്രാലിറ്റിയിൽ പള്ളികളിൽ ബോധവത്കരണം നടത്താന്‍ സമസ്ത
X

ജെൻഡർ ന്യൂട്രാലിറ്റി വിഷയത്തിൽ പള്ളികളിൽ ബോധവത്കരണ പരിപാടി നടത്താനൊരുങ്ങി സമസ്ത. ഇതിനായി പള്ളി ഇമാമുമാർക്ക് പരിശീലന പരിപാടിയും സംഘടിപ്പിക്കും.

ആവശ്യമെങ്കിൽ പ്രതിഷേധ പരിപാടിയും സംഘടിപ്പിക്കുമെന്നും സമസ്ത നേതാവ് നാസർ ഫൈസി കൂടത്തായി മീഡിയവണിനോട് പറഞ്ഞു.

'ജൻഡർ ന്യൂട്രാലിറ്റി ഒരു ദുരന്തമാണ്, ആഗോള വ്യാപകമായി പരാജയപ്പെട്ട ഒരു ആശയമാണത്. സ്ത്രീ എന്നും പുരുഷനും എന്ന ഐഡന്റിന്റി തകർക്കാനുള്ള അജണ്ട ഒളിച്ചുകടത്താനുള്ള തന്ത്രമാണിത്'- നാസർ ഫൈസി പറഞ്ഞു.

'ലിംഗനീതി ഞങ്ങൾ സ്വാഗതം ചെയ്യുന്നുണ്ട് പക്ഷേ ലിംഗസമത്വം അർഥശൂന്യമാണ്. ഒരിക്കലും സ്ത്രീയും പുരുഷനും തമ്മിൽ ശാരീരകമായി തന്നെ സമത്വമുണ്ടെന്ന് പറയാൻ പറ്റില്ല. സ്ത്രീക്ക് അവകാശങ്ങൾ വേണം, സംവരണം വേണം, സ്ത്രീക്ക് പുരുഷന്റെ ഉയർച്ചക്ക് അനുസരിച്ച് ഉയരാനുള്ള എല്ലാ സംവിധാനങ്ങളും കൊടുക്കണം പക്ഷേ അത് വേഷം ഒന്നാക്കിയിട്ടല്ല കൊണ്ടു വരേണ്ടത്'- നാസർ ഫൈസി വിശദീകരിച്ചു.

ആൺകുട്ടികളുടെ വസ്ത്രം പെൺകുട്ടികൾ അംഗീകരിക്കണം എന്നത് പുരുഷാധിപത്യത്തിന്റെ ഫാസിസ്റ്റ് നിലപാട് അടിച്ചേൽപ്പിക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു.

'പെൺകുട്ടികൾക്ക് കംഫർട്ടായ ഡ്രസ് ധരിക്കാമെന്ന് പറയുന്നത് പോലെ തന്നെ ഇഷ്ടമല്ലാത്ത ഡ്രസ് ധരിക്കുന്നില്ല എന്ന പറയാനും എനിക്ക് പർദ മതി, ചുരിദാർ മതി, സാരി മതി എന്ന് പറയാനുള്ള അവസരവും അവർക്കുണ്ട്, അത് അവരുടെ ചോയിസാണ് അത് നിഷേധിക്കുന്ന തരത്തിലാണ് സർക്കാർ പെരുമാറുന്നത്- നാസർ ഫൈസി പറഞ്ഞു.

ജൻഡർ ന്യൂട്രാലിറ്റി വിഷയത്തിൽ പള്ളി ഇമാമുമാർക്കായി ആഗസ്റ്റ് 24 ന് പഠന സെമിനാർ നടത്തുമെന്നും അദ്ദേഹം അറിയിച്ചു. അതിനു ശേഷം വെള്ളിയാഴ്ചകളിൽ പള്ളിയിൽ വച്ച് ജനങ്ങൾക്ക് ബോധവൽക്കരണം നടത്തുമെന്നും നാസർ ഫൈസി കൂട്ടിച്ചേർത്തു.

TAGS :

Next Story